X

പാരീസ് ആക്രമണ സൂത്രധാരന്‍ സാല അബ്ദെസലാം അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

പാരീസ് ആക്രമണത്തിന്റെ സൂത്രധാരനായ സാല അബ്ദെസലാമിനെ ബല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സില്‍ പിടികൂടി. ആക്രമണത്തിനുശേഷം നാലുമാസമായി അബ്ദെസലാം (26) ഒളിവിലാണ്. പൊലീസ് റെയ്ഡിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ പതിമൂന്നിന് നടന്ന പാരീസ് ആക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത 10 അംഗ സംഘത്തില്‍ ജീവനോടെ ശേഷിച്ച അക്രമിയാണ് ഇയാള്‍. ആക്രമണത്തിന്റെ പിറ്റേദിവസം ബ്രസ്സല്‍സിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.

ആക്രമണത്തില്‍ ചാവേറായിയെത്തി സ്വയം പൊട്ടിത്തെറിച്ച ബ്രാഹിം അബ്ദെസലാമിന്റെ സഹോദരനാണ്. ഇയാളുടെ ശവസംസ്‌കാരം ഇന്നലെ കഴിഞ്ഞ ദിവസം നടന്നിരുന്നു. ബ്രസ്സല്‍സിലെ ഒരു കെട്ടിടത്തില്‍ അബ്ദെസലാമിന്റെ വിരലടയാളം കണ്ടെത്തിയെന്ന് അന്വേഷക സംഘം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റുണ്ടായിരിക്കുന്നത്.

പാരീസ് ആക്രമണത്തിനുശേഷം ബ്രസ്സല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നിരുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബ്രസ്സല്‍സില്‍ എത്തിയിട്ടുള്ള ഫ്രഞ്ച് പ്രസിഡന്റ് ഒലാന്റെയുമായി ബല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കേല്‍ കൂടിക്കാഴ്ച നടത്തി.

This post was last modified on December 27, 2016 3:54 pm