X

ബംഗ്ലൂരുവില്‍ 800ലധികം മരങ്ങള്‍ നശിപ്പിച്ച് 1,800 കോടിയുടെ പാലം പദ്ധതി; പ്രതിഷേധവുമായി ജനങ്ങള്‍

അഴിമുഖം പ്രതിനിധി

ബംഗ്ലൂരുവില്‍ 800ലധികം മരങ്ങള്‍ നശിപ്പിച്ച് 1,800 കോടിയുടെ പാലം പണിയാനുള്ള സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍. ബംഗ്ലൂരു വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുവാനായി 6.72 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സ്റ്റീല്‍ പാലം നിര്‍മ്മിക്കാനുള്ള പദ്ധതിക്കെതിരെയാണ് പ്രതിഷേധം. ബസവേശ്വര സര്‍ക്കിളിനും ഹെബ്ബലിനും ഇടയിലാണ് പാലംനിര്‍മ്മാണം. എന്നാല്‍ 1,800 കോടി രൂപ ചിലവുവരുന്ന പദ്ധതിയക്കായി പ്രദേശത്തെ 800ലധികം മരങ്ങള്‍ മുറിക്കേണ്ടി വരും. ഇതാണ് പ്രതിഷേധത്തിന് കാരണം.

വേണ്ടത്ര ആസൂത്രണം ഇല്ലാതെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് പ്രതിഷേധകാര്‍ പറയുന്നത്. അതിനാല്‍ പദ്ധതി തടയാന്‍ പ്രതിഷേധകാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കൂടാതെ പദ്ധതിക്കെതിരായി അടുത്ത ഞായറാഴ്ച്ച നഗരത്തില്‍ മനുഷ്യചങ്ങല സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രതിഷേധക്കാര്‍. എന്നാല്‍ നഗരത്തിലെ ഗതാഗതതിരക്ക് ഒഴിവാക്കാനാണ് ഈ പദ്ധതിയെന്ന് സര്‍ക്കാര്‍ പറയുന്നു.

ബംഗളൂരില്‍ നിലവില്‍ 60 ലക്ഷം വാഹനങ്ങളുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 10 ശതമാനമാണ് വാഹനങ്ങളിലുണ്ടായ വര്‍ധനവ്. പ്രധാന റോഡുകളിലെല്ലാം ഗതാഗതകുരുക്കാണ്. ഇത് പരിഹരിക്കാനാണ് പുതിയ പാലം പണിയുന്നത്.

പാലം നിര്‍മ്മാണത്തിന് പ്രദേശത്തെ ഒരൊറ്റ പൈതൃക കെട്ടിടങ്ങളും മറ്റു പ്രധാന കെട്ടിടങ്ങളും നശിപ്പിക്കേണ്ടി വരില്ലെന്നും മുറിക്കുന്ന 812 മരങ്ങള്‍ക്ക് പകരമായി മേഖലയില്‍ 60,000 മരങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്നും ബംഗളൂരു നഗരസഭ പറഞ്ഞിട്ടുണ്ട്.

 

This post was last modified on December 27, 2016 2:23 pm