X

വീടൊഴിയാത്തതിന്റെ പേരില്‍ ഗൃഹനാഥനും കുടുംബത്തിനും നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം

അഴിമുഖം പ്രതിനിധി

വീടൊഴിയാത്തതിന്റെ പേരില്‍ ഗൃഹനാഥനും കുടുംബത്തിനും നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് വീട്ടുടമസ്ഥനായ സോളമനേയും കുടുംബത്തേയും മാഫിയ കൈയ്യേറ്റം ചെയ്തത്. ഇസ്രായേലില്‍ പോകുന്നതിനായി വര്‍ക്കല സ്വദേശിയായ സ്ത്രീക്ക് രണ്ട് മാസം മുമ്പ് വീടും പുരയിടവും സോളമന്‍ എഴുതി നല്‍കിയിരുന്നു. എന്നാല്‍ വീടിന്റെ ഉടമസ്ഥാവകാശവും കരമടച്ച രസീതും സ്ത്രിയുടെ കൈകളില്‍ ലഭിച്ചതോടെ ഇവര്‍ സ്ഥലം കൈയ്യേറാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങാനാകില്ല എന്നും 25 ലക്ഷം വിലവരുന്ന വീട് തട്ടിയെടുക്കാനാണ് മാഫിയ ശ്രമം നടക്കുന്നതെന്ന് സോളമന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പലിശ സംബന്ധിച്ച് പരാതി ലഭിച്ചില്ലെന്നും, അതിക്രമിച്ചു കയറിയവരെ ഒഴിപ്പിക്കണം എന്നു മാത്രമാണ് സോളമന്‍ പരാതി നല്‍കിയതെന്നും പൊലീസ് അറിയിച്ചു.


 

 

This post was last modified on December 27, 2016 4:11 pm