X

കശുവണ്ടി ഇറക്കുമതിയില്‍ അഴിമതി ; വിജിലന്‍സ് കേസെടുത്തു

അഴിമുഖം പ്രതിനിധി 

കശുവണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നെന്ന പരാതിയില്‍ വിജിലന്‍സ് കേസെടുത്തു. മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്‍ ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കിയും കശുവണ്ടി കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷിനെ രണ്ടാം പ്രതിയാക്കിയുമാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കശുവണ്ടി ഇറക്കുമതിയില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് കാട്ടി കടകംപള്ളി മനോജ് നല്‍കിയ പരാതിയിലാണ് അന്വേഷണം.

കഴിഞ്ഞ ഓണക്കാലത്ത് മുപ്പതു കോടി രൂപയുടെ കശുവണ്ടിയാണ് ഇറക്കുമതി ചെയ്തത്. ഗുണനിലവാരം കുറഞ്ഞ കശുവണ്ടിയാണ് ഇറക്കുമതി ചെയ്തതെന്നും ഇടപാടില്‍ കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും കാട്ടിയായിരുന്നു കടകംപള്ളി മനോജ് പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇടപാടുമായി ബന്ധപ്പെട്ട ഒരു ഏജന്‍സി കേസില്‍ നാലാം പ്രതിയാണ്.

 

This post was last modified on December 27, 2016 4:11 pm