X

കോപ്പ അമേരിക്ക; പെറുവിന്റെ കൈയില്‍ തട്ടി ബ്രസീല്‍ പുറത്ത്

അഴിമുഖം പ്രതിനിധി

വിവാദത്തിന്റെ അകമ്പടിയോടെ ബ്രസീല്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ നിന്നും പുറത്ത്. പെറുവിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ തോല്‍വി. സമനില നേടിയാലും ക്വാര്‍ട്ടറില്‍ കടക്കാമായിരുന്നു ബ്രസീലിന്. പക്ഷെ ലോകകപ്പിലെ പരാജയത്തിനുപിന്നാലെ ആരാധകര്‍ക്ക് കണ്ണീര്‍ നല്‍കി അവര്‍ കോപ്പയില്‍ നിന്നും പുറത്തായി.

കളിയുടെ 75 ആം മിനിട്ടില്‍ റൂഡിയാസ് മിസ്റ്റിച്ച് ആണ് പെറുവിന്റെ വിജയഗോള്‍ നേടിയത്. എന്നാല്‍ റൂഡിയാസിന്റെത് ഹാന്‍ഡ് ഗോള്‍ ആണെന്നാണ് ബ്രസീല്‍ ആരോപിക്കുന്നത്. റൂഡിയാസ് ബോള്‍ കൈകൊണ്ടു തട്ടിയിടുകയാണെന്നാണ് ബ്രസീല്‍ പറയുന്നത്. ഇതൂ ചൂണ്ടിക്കാട്ടി ബ്രസീല്‍ ഗോളി അപ്പീല്‍ ചെയ്‌തെങ്കിലും റഫറി ഗോള്‍ വിധിക്കുകയായിരുന്നു. പെറുവിന്റെ തന്നെ ആന്‍ഡി പോളോയുടെ ക്രോസ് കണക്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ റൂഡിയാസിന്റെ വലതു കൈയില്‍ തട്ടി പന്ത് വലിയില്‍ വീഴുകയായിരുന്നു. റഫറി ഇതു കണ്ടില്ല. എന്നാല്‍ വിവാദങ്ങള്‍ ഉയര്‍ന്നു നില്‍ക്കുമ്പോഴും ഹൃദയം പൊട്ടിയാണ് ബ്രസീല്‍ ആരാധകര്‍ സ്റ്റേഡിയം വിട്ടത്.

This post was last modified on December 27, 2016 4:11 pm