X

അമ്മയെയും മകളെയും പീഡിപ്പിച്ച സംഭവം; ശിക്ഷ നടപ്പാക്കിയില്ലെങ്കില്‍ ആത്മഹത്യയെന്ന് കുടുംബം

അഴിമുഖം പ്രതിനിധി

‘ഞങ്ങളെ അവര്‍ കൊള്ളയടിച്ചു… മര്‍ദ്ദിച്ചു… എന്റെ മകളോട് അവര്‍ ചെയ്തതെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ ശിക്ഷിക്കപ്പെണം. മൂന്ന് മാസത്തിനുള്ളില്‍ അവര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങള്‍ ആത്മഹത്യ ചെയ്യും.’ ബുലന്ദ്‌ഷെഹറില്‍ അമ്മയെയും മകളും ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ ടാക്‌സി ഡ്രൈവറായ ഗൃഹനാഥന്റെ വാക്കുകളാണിത്. പോലീസ് ഏയ്ഡ് പോസ്റ്റിനു 100 മീറ്റര്‍ അകലെയാണ് ഞങ്ങള്‍ ആക്രമിക്കപ്പെട്ടത്. എന്നാല്‍ ഞങ്ങളുടെ സഹായത്തിനായുള്ള ഒരു അലര്‍ച്ചയും അവര്‍ കേട്ടില്ല. 15 മിനിട്ടോളം പോലീസിനെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. അവസാനം തന്റെ ഒരു കൂട്ടുകാരനെ വിളിക്കുകയും പിന്നീട് പോലീസില്‍ അറിയിക്കുകയുമായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ഇതുവരെ മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയിലാണ് നോയ്ഡ സ്വദേശിയായ അമ്മയും അവരുടെ 13വയസ്സുകാരിയായ മകളും ഷാജഹാന്‍പൂരിലേക്ക് പോകുന്ന വഴി ബലാല്‍സംഗത്തിനിരയായത്. അറസ്റ്റിലായവര്‍ക്കു നേരെ കവര്‍ച്ച, ബലാല്‍സംഗം, മാര്‍ഗ്ഗതടസ്സമുണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്.

ഗാസിയാബാദ്-അലിഗഡ് ഹൈവേയില്‍ സഞ്ചരിക്കവേ ഇവരുടെ കാറിനു നേര്‍ക്ക് അക്രമികള്‍ ലോഹക്കഷ്ണം എറിയുകയും വാഹനം നിര്‍ത്തിക്കുകയുമായിരുന്നു. ഡ്രൈവര്‍ പുറത്തിറങ്ങിയപ്പോള്‍ അക്രമികള്‍ അയാളെ ആക്രമിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തു. ഡ്രൈവറെ ഭീഷണിപ്പെടുത്തി പാടങ്ങള്‍ക്കു സമീപത്തേക്ക്  കാര്‍ എത്തിച്ച ശേഷം പുരുഷന്‍മാരെ കെട്ടിയിട്ട ശേഷമാണ് അമ്മയെയും മകളെയും രണ്ടു മണിക്കൂറോളം ലൈംഗികമായി പീഡിപ്പിച്ചത്.

സംഭവത്തില്‍ ഉചിതമായി ഇടപെടാതിരുന്ന ഏഴ് പോലീസുകാരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
 

This post was last modified on December 27, 2016 4:31 pm