X

കാണാതായ വ്യോമസേനാ വിമാനത്തിനായുള്ള തെരച്ചില്‍ പ്രയാസകരം

അഴിമുഖം പ്രതിനിധി

ചെന്നൈയില്‍ നിന്നും പോര്‍ട്ട്‌ ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായ വ്യോമസേനാ വിമാനത്തിനായുള്ള തിരച്ചില്‍ ദുഷ്കരം. കാണാതായ വിമാനത്തിലെ എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്ററിന്(ഇഎല്‍ടി) വെള്ളത്തിനടിയില്‍ നിന്നും സന്ദേശമയക്കാനുള്ള ശേഷിയില്ല എന്നതാണ് തിരച്ചിലിനു തടസ്സമാവുക.കാണാതായ വിമാനത്തില്‍ രണ്ട് ഇഎല്‍ടികള്‍ ഉണ്ടെങ്കിലും ഇവ കടലിനടിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതാണ്. പുതിയ തരം വിമാനങ്ങളില്‍ കണ്ടു വരാറുള്ള ഓട്ടോമാറ്റിക് ഡിപ്പന്റന്റ് സര്‍വൈലന്‍സ് സംവിധാനവും വിമാനത്തില്‍ ഇല്ല. അതിനാല്‍ ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇവ പ്രയാസകരവും ദൈര്‍ഘ്യമേറിയതുമാണ് എന്ന് വിദഗ്ധര്‍ പറയുന്നു.

രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 29 പേരുണ്ടായിരുന്ന വ്യോമസേനാ വിമാനം എഎന്‍ 32 വെള്ളിയാഴ്ച രാവിലെ കാണാതാവുകയായിരുന്നു. കോഴിക്കോട് മക്കട കോട്ടൂപ്പാടം സ്വദേശി വിമല്‍(30), കാക്കൂര്‍ സ്വദേശി സജീവ് കുമാര്‍ എന്നിവരാണ് കാണാതായ മലയാളികള്‍. 


This post was last modified on December 27, 2016 4:31 pm