X

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രവുമായി നൂറുരൂപ നാണയം!

ബഹുമാനസൂചകമായി നാലു ഹിമാലയന്‍ കൊടുമുടികള്‍ക്ക് വാജ്‌പേയിയുടെ പേരുനല്‍കിയിരുന്നു

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രവുമായി നൂറുരൂപയുടെ നാണയം വരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.  നാണയത്തിന്റെ സവിശേഷതകള്‍ ഇങ്ങനെ , ഒരുവശത്ത്  വാജ്‌പേയിയുടെ ചിത്രം. ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേരുണ്ടാകും.

ചിത്രത്തിനുതാഴെ അദ്ദേഹത്തിന്റെ ജനന, മരണ വര്‍ഷങ്ങളായ 1924- 2018 എന്നിവ. മറുവശത്ത് അശോകസ്തംഭത്തിലെ സിംഹം. സിംഹത്തോടൊപ്പം ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേ. സിംഹത്തിന്റെ ഇടതുഭാഗത്ത് ദേവനാഗരി ലിപിയില്‍ ‘ഭാരത്’ എന്നും വലതുഭാഗത്ത് ഇംഗ്ലീഷില്‍ ‘ഇന്ത്യ’യെന്നുമുണ്ടാകും.

ഈ വര്‍ഷം ഓഗസ്റ്റ് 16-നാണ് വാജ്‌പേയി അന്തരിച്ചത്. ബഹുമാനസൂചകമായി നാലു ഹിമാലയന്‍ കൊടുമുടികള്‍ക്ക് അദ്ദേഹത്തിന്റെ പേരുനല്‍കിയിരുന്നു. ഛത്തീസ്ഗഢിലെ നയാ റായ്പുരിനെ ‘അടല്‍ നഗര്‍’ എന്നും പേരുമാറ്റിയിരുന്നു.

 

Related Post
Leave a Comment