X

മാര്‍ച്ച് 31ന് ശേഷം പാന്‍ കാര്‍ഡുകള്‍ ഉപയോഗശൂന്യമാക്കും

കഴിഞ്ഞ വര്‍ഷംതന്നെ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ജീവമാക്കിയിരുന്നു.

നിലവില്‍ സാമ്പത്തികവുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങള്‍ക്ക് പാന്‍ ഉപയോഗിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിനും പാന്‍ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് 21 ദിവസങ്ങള്‍ക്കുശേഷം നിങ്ങളുടെ പാന്‍കാര്‍ഡ് ഉപയോഗശൂന്യമായേക്കാം എന്ന വാര്‍ത്ത വരുന്നത്.

മാര്‍ച്ച് 31നകം ആധാറുമായി പാന്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ 21 ദിവസങ്ങള്‍ക്കുശേഷം നിങ്ങളുടെ പാന്‍കാര്‍ഡ് ഉപയോഗശൂന്യമായേക്കും.ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍ ബന്ധിപ്പിക്കണം.

കഴിഞ്ഞ വര്‍ഷംതന്നെ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ജീവമാക്കിയിരുന്നു. അതുപോലെതന്നെ പാന്‍ നിര്‍ജീവമായാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നുമാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല.

This post was last modified on March 12, 2019 1:44 pm