X

പരാതിപ്പെട്ട വിദ്യാര്‍ഥിനികള്‍ക്കെതിരെ കാലിക്കറ്റ് സര്‍വ്വകലാശാല പ്രമേയം പാസ്സാക്കി

അഴിമുഖം പ്രതിനിധി

കാലിക്കറ്റ് സര്‍വകലാശാലയ്ക്കെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സെനറ്റ് തീരുമാനം. പരാതി നല്‍കിയ വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടിയെടുക്കണം എന്ന എംഎസ്എഫ് പ്രമേയം പാസ്സാക്കുകയും കാമ്പസിലെ വിദ്യാര്‍ത്ഥിനികളുടെ സുരക്ഷ ഉറപ്പാക്കണമെന്നുള്ള ഗവേഷക പ്രതിനിധി സജിത് സോമന്‍ സമര്‍പ്പിച്ച പ്രമേയം തള്ളുകയും ചെയ്തു. പരാതി നല്‍കുന്ന വിദ്യാര്‍ഥിനികളുടെ വിവരങ്ങള്‍ പുറത്തുവിടരുത് എന്ന യുജിസി നിയമവും കാറ്റില്‍പ്പറത്തിയാണ്  പ്രമേയം സര്‍വകലാശാല പാസ്സാക്കിയത്. കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സ്റ്റാറ്റ്യൂട്ട് പ്രകാരം ഹയര്‍ അതോറിറ്റിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കലാശാലയ്ക്ക് അധികാരമില്ല എന്നുള്ള നിയമവും ലംഘിച്ചാണ് തീരുമാനം.

പ്രമേയം പാസ്സാക്കിയതിനു ശേഷം എസ്എഫ്ഐ-കെഎസ് യു പ്രവര്‍ത്തകര്‍ രജിസ്ട്രാറിനെ തടഞ്ഞുവയ്ക്കുകയും തുടര്‍ന്ന് സെനറ്റ് പിരിയുകയും ചെയ്തു. സാമൂഹ്യവിരുദ്ധര്‍ക്കും സ്ത്രീപീഡകര്‍ക്കും സ്വാഗതം എന്ന ബാനറുകളും പോസ്റ്ററുകളുമായി വിദ്യാര്‍ഥികള്‍ ഇതിനെതിരെ പ്രതിഷേധസമരം ആരംഭിച്ചിരിക്കുകയാണ്.

This post was last modified on December 27, 2016 3:32 pm