അഴിമുഖം പ്രതിനിധി
മതേതര നിലപാടുള്ള എന്‍എസ്എസിനെ സ്വാധീനിക്കാനും വരുതിയിലാക്കാനും ആര്‍എസ്എസ് ശ്രമിച്ചുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ആരോപിച്ചു. വാജ്പേയിയുടെ കാലത്തും ആര്‍എസ്എസ് അതിന് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ എന്‍എസ്എസിന് ചാഞ്ചാട്ടം ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ജെഡിഎസിനും ആര്‍എസ്പിക്കും മുന്ഉപാധികളില്ലാത്തെ എല്‍ഡിഎഫിലേക്ക് തിരിച്ചു വരാമെന്ന് പിണറായി വ്യക്തമാക്കി. മുന്നണിയുടെ വാതില്‍ കൊട്ടിയടക്കില്ലെന്നും മുന്നണിയുടെ സമവാക്യങ്ങള്‍ ജനങ്ങള്‍ ഇടപെട്ട് തിരുത്തുന്ന പ്രക്രിയ ആരംഭിച്ചു കഴിഞ്ഞെന്നും പറഞ്ഞ പിണറായി നേതാക്കന്മാര്ക്ക് അതിന് അനുസരിച്ച് നിലപാട് എടുക്കേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.
This post was last modified on December 27, 2016 3:32 pm