X

കണക്കു പരീക്ഷ ചതിച്ചു, മാര്‍ക്കിടുന്നതില്‍ ദയ കാണിക്കണം: വിദ്യാര്‍ഥിയുടെ പരാതി

അഴിമുഖം പ്രതിനിധി

കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ വളരെ കഠിനമായിരുന്നു എന്ന് ഇന്ത്യാ കണ്‍സ്യൂമര്‍ കംപ്ലയിന്‍റ്റ്സ് ഫോറത്തില്‍ പ്ലസ്‌ ടൂ വിദ്യാര്‍ഥിയുടെ പരാതി. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും സിബിഎസ്സി സിലബസിലുള്ള കഠിനമായ ചോദ്യങ്ങള്‍ തന്നെ വലച്ചു എന്ന് വിശ്വരാജ് എന്ന വിദ്യാര്‍ഥിയാണ് രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കള്‍ തങ്ങളുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ തന്റെ പരാതി രേഖപ്പെടുത്തിയത്. വളരെ സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ക്കു പോലും പരീക്ഷ നന്നായി എഴുതാന്‍ ഇക്കാരണത്താല്‍ കഴിഞ്ഞില്ല എന്നും വളരെ ദൈര്‍ഘ്യമേറിയ പേപ്പര്‍ ആയിരുന്നതിനാല്‍ ആണ് ഇങ്ങനെ സംഭവിച്ചത് എന്നും വിദ്യാര്‍ഥി അഭിപ്രായപ്പെടുന്നു. ആയതിനാല്‍ മാര്‍ക്ക് നല്‍കുന്നതില്‍ ദാക്ഷിണ്യം കാണിക്കണമെന്നും ആവശ്യമുള്ളവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്നും വിദ്യാര്‍ഥി ആവശ്യപ്പെടുന്നു. പരാതി സ്വീകരിച്ച സൈറ്റ് ബന്ധപ്പെട്ട അധികാരികളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട് എന്ന് സൈറ്റില്‍ വ്യക്തമാക്കുന്നുമുണ്ട് .

സമാനമായ ആവശ്യം ഉന്നയിച്ച് മറ്റു രണ്ടു വിദ്യാര്‍ഥികളും സൈറ്റില്‍ പരാതി രേഖപ്പെടുത്തിയിട്ടിട്ടുണ്ട്. തങ്ങളുടെ ഭാവിയെ നശിപ്പിക്കുകയാണ് ബോര്‍ഡ് ഇതുവഴി ചെയ്യുന്നത് എന്നും ഇത്തരം ചോദ്യപ്പേപ്പറുകള്‍ ഉണ്ടാക്കുന്നതിനു നാണമില്ലേ എന്നും വിദ്യാര്‍ഥി ചോദിക്കുന്നു. ഈ വിഷയം അതീവ പ്രാധാന്യത്തോടെ ബോര്‍ഡ് കൈകാര്യം ചെയ്യണം എന്നുള്ള നിര്‍ദ്ദേശവും വിദ്യാര്‍ഥി വയ്ക്കുന്നുണ്ട്

http://goo.gl/0aj0Pj 

http://goo.gl/vdhWvw

http://goo.gl/kY2Fhz

 

This post was last modified on December 27, 2016 3:55 pm