X

കേന്ദ്രാനുകൂല്യങ്ങള്‍ ഇനിമുതല്‍ ബാങ്ക് വഴി മാത്രം

അഴിമുഖം പ്രതിനിധി

കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇനിമുതല്‍ ബാങ്ക് വഴി മാത്രം ലഭ്യമാക്കും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. പാചകവാതക സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് ബാങ്ക് വഴി ലഭ്യമാക്കുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം.

പെന്‍ഷന്‍ , സ്‌കോളര്‍ഷിപ്പ് തുക എന്നിവ ഉള്‍പ്പടെ 35 സേവനങ്ങളാണ് നിലവില്‍ ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്നത്. ഭക്ഷ്യ സബ്‌സിഡി, ദേശീയ തൊഴിലുറപ്പ് പദ്ധതി വേതനം, എന്നിങ്ങനെ മുഴുവന്‍ സേവനങ്ങളും ഇനിമുതല്‍ ഇതു വഴി ലഭ്യമാകും. ഭക്ഷ്യമന്ത്രാലയവും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

This post was last modified on December 27, 2016 2:47 pm