X

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി റെയില്‍വേ നടപ്പിലാക്കും: സുരേഷ് പ്രഭു

അഴിമുഖം പ്രതിനിധി

റെയില്‍വേ ബജറ്റില്‍ നിരക്കിന്റെ കാര്യത്തില്‍ ശരിയായ പ്രഖ്യാപനമുണ്ടാകുമെന്ന് മന്ത്രി സുരേഷ് പ്രഭു. ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കായിരിക്കും ബജറ്റില്‍ ഊന്നല്‍. പ്രധാനമന്ത്രിയുടെ വികസന മാതൃകയായ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി റെയില്‍വേയില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യത്തെ പൂര്‍ണ റെയില്‍വേ ബജറ്റാണ് അല്പസമയത്തിനകം മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ അവതരിപ്പിക്കുക. ശുചിത്വത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും, സുരക്ഷയ്ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റായിരിക്കും ഇത്തവണത്തേത്.

യാത്രാക്കൂലിയും ചരക്കുകൂലിയും കൂട്ടുമെന്ന ആശങ്കയും പരക്കെയുണ്ട്. ഇക്കൊല്ലം റെയില്‍വേ വരുമാനത്തില്‍ 92.5 ശതമാനവും പ്രവര്‍ത്തനച്ചെലവിനു പോകുന്ന സാഹചര്യത്തിലാണു വരുമാനം കൂട്ടുമെന്ന പ്രതീക്ഷ. റെയില്‍വേയില്‍ സ്വകാര്യ-വിദേശ പങ്കാളിത്തത്തോടെ കൂടുതല്‍ വികസനപദ്ധതികള്‍ നടപ്പാക്കാനുള്ള നിര്‍ദേശം ബജറ്റില്‍ പ്രതീക്ഷിക്കുന്നു. 

This post was last modified on December 27, 2016 2:47 pm