X

പ്രശസ്ത വാസ്തുശില്‍പി ചാള്‍സ് കൊറിയ അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രശസ്ത വാസ്തുശില്‍പി ചാള്‍സ് കൊറിയ (84) അന്തരിച്ചു. മുംബയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം. സംസ്‌കാരം നാളെ നടക്കും.

നവിമുംബയ് നഗരത്തിന്റെ ശില്‍പിയായ അദ്ദേഹം അഹമ്മദാബാദിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍, മധ്യപ്രദേശ് നിയമസഭ മന്ദിരം എന്നിവ അടക്കമുള്ള കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. ദേശീയ നഗരവല്‍ക്കരണ കമ്മീഷന്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1972-ല്‍ പദ്മശ്രീയും 2006-ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 1930 സെപ്തംബര്‍ ഒന്നിന് സെക്കന്തരാബാദിലാണ് അദ്ദേഹം ജനിച്ചത്. പരിസ്ഥിതിയെ സംരക്ഷിച്ച് നഗരത്തെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1984-ല്‍ അദ്ദേഹം മുംബയില്‍ അര്‍ബന്‍ ഡിസൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരുന്നു.

This post was last modified on December 27, 2016 3:09 pm