X

ആദ്യം ഉപദേശം, ആവര്‍ത്തിച്ചാല്‍ രക്ഷയുണ്ടാവില്ല; കൈക്കൂലിക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

അഴിമുഖം പ്രതിനിധി

കൈക്കൂലി വാങ്ങുന്നവരെ ആദ്യം ഉപദേശിക്കണം, പിന്നെയും ആവര്‍ത്തിച്ചാല്‍ രക്ഷിക്കാന്‍ നില്‍ക്കരുത്; മുഖ്യമന്ത്രി പിണറായി വിജന്റെതാണ് ഈ ഉപദേശം. തിരുവനന്തപുരത്ത് എന്‍ജിഒ യൂണിയന്‍ നടത്തിയ ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ വാചകം. കൈക്കൂലിക്കാരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കൈമടക്ക് നല്‍കിയാല്‍ മാത്രം ഫയലുകള്‍ നോക്കുന്ന രീതി മാറണം. അഴിമതി രഹിത കാര്യക്ഷമമായ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യം കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും നടപ്പിലാക്കാനായില്ല. ഇതിനായി അഴിമതി മുക്തവും കാര്യക്ഷമവുമാക്കാന്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിക്കും. എല്ലാ സംഘടനകളെയും ഒരു മേശയ്ക്ക് ചുറ്റും ഇരുത്തി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും.

പത്താംശമ്പള കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേവനാവകാശ നിയമപ്രകാരമുളള ആനുകൂല്യങ്ങള്‍ വകുപ്പിന് നല്‍കണം.ഫയല്‍നോട്ട സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ജീവനക്കാരെ വിശ്വാസത്തിലെടുത്തായിരിക്കും സര്‍ക്കാര്‍ മുന്നോട്ട് പോകുകയെന്നും പറഞ്ഞു.

This post was last modified on December 27, 2016 4:16 pm