X

വൈകി വന്നവര്‍ അവിടെ നില്‍ക്കട്ടെ; കുട്ടികളെ എഴുന്നേല്‍പ്പിച്ചവരെ ശാസിച്ച് മുഖ്യമന്ത്രി

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടിക്കിടയിലായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍

വൈകി വന്നവര്‍ അവിടെ നില്‍ക്കട്ടെ, കുട്ടികളെ മാറ്റേണ്ട; മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യസ ശാസനയായിരുന്നു അത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടിയില്‍ വൈകിയെത്തിയവര്‍ക്കായി ഇരിപ്പിടം നല്‍കാന്‍ കുട്ടികളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍.

മുഖ്യന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഈ സംഭവം നടക്കുന്നത്. കുട്ടികളെ എഴുന്നേല്‍പ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണു വൈകി നിന്നവര്‍ അവിടെ നില്‍ക്കട്ടെ, അവര്‍ക്കായി കുട്ടികളെ മാറ്റേണ്ട എന്നു മുഖ്യമന്ത്രി മൈക്കിലൂടെ തന്നെ ആവശ്യപ്പെട്ടത്. ഇതോടെ വൈകിയെത്തയവര്‍ മാറി നിന്നു. കുട്ടികള്‍ ഇരുന്നിടത്തു തന്നെ ഇരുന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കുകയും ചെയ്തു.

This post was last modified on January 27, 2017 12:40 pm

Related Post
Leave a Comment