X

‘അത് ധാര്‍ഷ്ട്യമാണെങ്കില്‍ ഇനിയുമത് തുടരും’, നിയമസഭയിലും ശബരിമല നിലപാടിലുറച്ച് പിണറായി വിജയന്‍

തനിക്ക് ധാര്‍ഷ്ട്യം ആണെന്ന് ആരോപിക്കുന്നവര്‍ക്ക് ആവശ്യം വര്‍ഗീയ ശക്തികള്‍ക്ക് വിധേയമായി പഞ്ചപുച്ഛമടക്കി നില്‍ക്കുന്നവരെയാണ്.

നിയമസഭയിലും ശബരിമല നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യ സംരക്ഷണത്തിനായി നിലകൊള്ളും. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പുരുഷന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീക്കും ലഭിക്കണം. അതിനായി നിലകൊള്ളുന്നത് ധാര്‍ഷ്ട്യമാണെങ്കില്‍ അത് തുടരുമെന്നും പിണറായി സഭയില്‍ പറഞ്ഞു.

കൂടാതെ, തനിക്ക് ധാര്‍ഷ്ട്യം ആണെന്ന് ആരോപിക്കുന്നവര്‍ക്ക് ആവശ്യം വര്‍ഗീയ ശക്തികള്‍ക്ക് വിധേയമായി പഞ്ചപുച്ഛമടക്കി നില്‍ക്കുന്നവരെയാണ്. അതിന് താന്‍ നില്‍ക്കില്ല. വര്‍ഗീയതക്കെതിരായ പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കും. അത് തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യമാണെന്നും അത് ധാര്‍ഷ്ട്യമാണെങ്കില്‍ ഇനിയുമത് തുടരുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Read: ഗാന്ധി കുടുംബത്തില്‍നിന്നല്ലാത്ത എത്ര പ്രസിഡന്റുമാരെ കോണ്‍ഗ്രസുകാര്‍ക്കറിയാം? രാഹുല്‍ ഒഴിയുമെന്ന് പറയുമ്പോള്‍ ഓര്‍ക്കേണ്ട ചരിത്രം

This post was last modified on May 29, 2019 6:07 pm