X

മാവോയുടെ സ്വര്‍ണം പൂശിയ കൂറ്റന്‍ പ്രതിമ ചൈന തകര്‍ത്തു

അഴിമുഖം പ്രതിനിധി

മാവോ സെ തൂങ്ങിന്റെ മൂന്ന് ദശലക്ഷം യുവാന്‍ (3.08 കോടി രൂപ) മൂല്യം വരുന്ന കൂറ്റന്‍ പ്രതിമ ചൈന തകര്‍ത്തു. സ്വര്‍ണം പൂശിയ മാവോയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് തകര്‍ത്തത്.

ഷുഷിയാംഗ് ഗ്രാമത്തില്‍ നിര്‍മ്മിച്ച 120 അടി ഉയരമുള്ള പ്രതിമയാണ് അനുമതിയില്ലാതെ നിര്‍മ്മിച്ചതാണെന്ന കാരണമാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വിഭവങ്ങളുടെ ദുര്‍ചെലവാണെന്നും ശരിയായ ഇടത്തല്ല പ്രതിമ നിര്‍മ്മിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രതിമ തകര്‍ത്തതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

മാവോയുടെ നയങ്ങള്‍ മൂലം 1950-കളില്‍ ക്ഷാമം ബാധിച്ച പ്രദേശമായ ഹെനാനിലാണ് പ്രതിമ സ്ഥാപിച്ച ഗ്രാമം ഉള്‍പ്പെടുന്നത്. പ്രാദേശിക സംരംഭകരും കര്‍ഷകരുമാണ് പ്രതിമ നിര്‍മ്മാണത്തിനുള്ള പണം നല്‍കിയത്.

 

This post was last modified on December 27, 2016 3:31 pm