X

പുതുവത്സര ദിനത്തിലെ ലൈംഗിക അതിക്രമ പരമ്പര; അഭയാര്‍ഥികള്‍ സംശയത്തിന്റെ നിഴലില്‍

അഴിമുഖം പ്രതിനിധി

പുതുവത്സരരാവില്‍ ജര്‍മ്മനിയില്‍ നടന്ന ലൈംഗിക അതിക്രമങ്ങളിളും കളവുകളിലും മിഡില്‍ ഈസ്റ്റ്, ഉത്തര ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ സംശയത്തിന്റെ നിഴലില്‍. ജര്‍മ്മന്‍ സിറ്റിയായ കൊളോണിലെ 21ഓളം അഭയാര്‍ഥികളാണ് ഇതിനു പിന്നിലുള്ളതെന്ന് സംശയിക്കുന്നതായി സുരക്ഷാഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടു പെണ്‍കുട്ടികളെ സിറിയന്‍ പുരുഷന്മാര്‍ കൂട്ടബലാത്സംഗം ചെയ്തതടക്കമുള്ള കുറ്റകൃത്യങ്ങള്‍ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍ രാജ്യത്തിന്റെ പലഭാഗങ്ങളായി നടന്ന സമാനമായ സംഭവങ്ങള്‍ ഏകോപിപിച്ചുള്ളതാണോ എന്നുള്ളത് വ്യക്തമായിട്ടില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കൂടിയതോടെ സ്വദേശികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഇവര്‍ക്കിട അഭയാര്‍ഥി വിരുദ്ധ വികാരം രൂപപ്പെട്ടുവരുന്നതായും സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പോയ വര്‍ഷം 1.1 ദശലക്ഷം അഭയാര്‍ഥികളാണ് ജര്‍മ്മനിയിലെത്തിയത്. വര്‍ഷാന്ത്യത്തില്‍ അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും 2016 ഏപ്രില്‍ മാര്‍ച്ച് മാസങ്ങളില്‍ ഇത് വര്‍ദ്ധിക്കപ്പെടും എന്നാണ് കണക്കാക്കുന്നത്.

 

This post was last modified on December 27, 2016 3:31 pm