X

വിജയ് ചിത്രം സര്‍ക്കാരിലെ ‘കട്ടി’നെതിരെ ആരാധകര്‍ പ്രതികരിച്ചത് ഇങ്ങനെ!

വിജയ് ചിത്രത്തിലെ ഒരു രംഗം സര്‍ക്കാര്‍ നല്‍കിയ സൗജന്യമായി നല്‍കിയ സാധനങ്ങള്‍ കത്തിക്കുന്നതും പുറത്തേക്കെറിയുന്നതുമൊക്കെയുണ്ട്. ഇത് അനുകരിക്കുകയാണ് ആരാധകര്‍.

വിജയ് ചിത്രം ‘സര്‍ക്കാരി’ലെ വിവാദ രംഗങ്ങള്‍ മാറ്റിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം അറിയിച്ച് വിജയ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് എഐഎഡിഎംകെ സര്‍ക്കാരിനെതിരെയുള്ള ചിത്രത്തിലെ ഭാഗങ്ങള്‍ എഡിറ്റ് ചെയത് നീക്കം ചെയ്തത്. ഇതാണ് വിജയ് ആരാധകരെ ചൊടിപ്പിച്ചത്. എഐഎഡിഎംകെ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ വീട്ടുപകരണങ്ങളും ഇലട്രോണിക്സ് വസ്തുക്കളും നശിപ്പിച്ച് കത്തിക്കുന്ന ദൃശ്യങ്ങളടങ്ങുന്ന വീഡിയോ ആണ് വിജയ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ചിത്രത്തിലെ രംഗങ്ങള്‍ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കിയ സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് വിജയ് ഫാന്‍സിന്റെ പ്രതിഷേധം.

സൗജന്യമായി സര്‍ക്കാരില്‍ നിന്ന് ലഭിച്ച മിക്സി, ഗ്രൈന്‍ഡേഴ്സ്, ഫാനുകള്‍, ടിവി, ലാപ്ടോപ്പ് എന്നിവ വീടിന് പുറത്തേക്കെറിഞ്ഞ് കത്തിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിജയ് ആരാധകര്‍ പോസ്റ്റ് ചെയ്തത്. വിജയ് ചിത്രത്തിലെ ഒരു രംഗം സര്‍ക്കാര്‍ നല്‍കിയ സൗജന്യമായി നല്‍കിയ സാധനങ്ങള്‍ കത്തിക്കുന്നതും പുറത്തേക്കെറിയുന്നതുമൊക്കെയുണ്ട്. ഇത് അനുകരിക്കുകയാണ് ആരാധകര്‍. സര്‍ക്കാരിലെ തീം മ്യൂസിക്ക് ബാഗ്രൗണ്ടില്‍ പ്ലേ ചെയ്താണ് ആരാധകരുടെ പ്രതിഷേധം. എന്നാല്‍ ചിത്രത്തില്‍ എഡിറ്റ് ചെയ്ത് മാറ്റിയ രംഗങ്ങള്‍ ഇതിനോടകം യൂട്യൂബിലും വാട്സാപ്പിലും പ്രചരിപ്പിക്കുന്നുണ്ട്.

ചിത്രത്തില്‍ ജയലളിതയെ അനുസ്മരിപ്പിച്ച വരലക്ഷ്മി ശരത്കുമാറിന്റെ കഥാപാത്രത്തിന് പുരട്ചി തലൈവിയുടെ യഥാര്‍ത്ഥ പേരായ കോമളവല്ലി എന്നാണ് നല്‍കിയത്. കോമളവല്ലി എന്ന പേര് പ്രതിപാദിക്കുന്നിടങ്ങളില്‍ ആ വാക്ക് മ്യൂട്ട് ചെയ്തിട്ടുണ്ടെങ്കിലും മധുരയിലും കോയമ്പത്തൂരും പാര്‍ട്ടി പ്രവര്‍ത്തകര്‍ പടം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ ആക്രമിക്കുകയായിരുന്നു.

വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം തമിഴ്നാട്ടിലെ തീയറ്ററുകളില്‍ സര്‍ക്കാരിലെ വിവാദ രംഗങ്ങള്‍ നീക്കിയ ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. സര്‍ക്കാരിനെയും മുന്‍ മുഖ്യമന്ത്രി ജയലളിതയെയും പരിഹസിക്കുന്നതെന്ന് ആരോപിക്കപ്പെട്ട രംഗം ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തുമാണ് ചിത്രം എത്തിയത്. ഈ നീക്കത്തിനെതിരെ വിമര്‍ശനവുമായി രജനീകാന്ത്, കമല്‍ഹാസന്‍, വിശാല്‍ അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അതേസമയം കേരളമുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ ഇതു ബാധകമാകില്ലെന്ന് നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സിനോട് അറിയിച്ചിരുന്നു.

‘അമ്മ’ ആരാധകരെയും തമിഴ് രാഷ്ട്രീയത്തെയും മുറിവേല്‍പ്പിച്ച് ‘സര്‍ക്കാര്‍’; വിജയ്ക്ക് വാണിജ്യ ലക്ഷ്യം മാത്രമോ?

ധനുഷിന്റെ ബാനര്‍, അല്ലു അര്‍ജ്ജുന്റെ നറേഷന്‍; ലഡു നല്‍കുന്ന മധുരം-സംവിധായകന്‍ അരുണ്‍ ജോര്‍ജുമായുള്ള അഭിമുഖം

‘ഒരു കുപ്രസിദ്ധ പയ്യന്‍’ നമ്മുടെ നാട്ടില്‍ നടന്ന കൊലപാതക കഥ’ : സംവിധായകൻ മധുപാൽ സംസാരിക്കുന്നു

This post was last modified on November 10, 2018 3:01 pm