X

എമി ജാക്‌സണ്‍ വിവാഹിതയാവുന്നു: വരൻ ബ്രിട്ടീഷ് കോടീശ്വരൻ

രജനികാന്ത് ചിത്രം 2.0 ൽ അടക്കം നായികയായ എമി ജാക്സൺ യുകെയിലെ ലിവര്‍പൂളിലാണ് ജനിച്ചു വളർന്നത്.

തെന്നിന്ത്യന്‍ സിനിമ താരം എമി ജാക്‌സണ്‍ വിവാഹിതയാവുന്നു. മൂന്ന് വർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് വിവാഹം.ബ്രിട്ടീഷുകാരനായ ശത കോടീശ്വരന്‍ ജോര്‍ജ് പനയോറ്റുവിനെയാണ് എമി ജാക്‌സന്റെ ജീവിത പങ്കാളിയാകുന്നത്.പുതുവര്‍ഷദിനത്തില്‍ ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം. ആഫ്രിക്കയിലെ സാംബിയയില്‍ അവധിക്കാലം ചെലവിടുകയാണ് ഇപ്പോള്‍ എമി ജാക്‌സണും ജോര്‍ജ് പനയോറ്റുവും.

രജനികാന്ത് ചിത്രം 2.0 ൽ അടക്കം നായികയായ എമി ജാക്സൺ യുകെയിലെ ലിവര്‍പൂളിലാണ് ജനിച്ചു വളർന്നത്.2009ലെ മിസ് ടീന്‍ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എമി ശ്രദ്ധേയയാവുന്നത്.  തുടർന്ന് മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ച താരം എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

This post was last modified on January 3, 2019 7:06 pm