X

‘രാജുവേട്ടന്റെ മോള്‍ അല്ലേ ആ കൊച്ചിന്റെ മുഖം കാണാൻ ഞങ്ങൾക്കും ആഗ്രഹം ഇല്ലേ’

മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കാറുള്ളത്.

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃതയുടെ ഫോട്ടോകൾ വളരെ വിരളമായാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കാറുള്ളത്.

ഇപ്പോഴിതാ വീടിനു പുറത്ത് മഴയിലേക്കു കൈകൾ നീട്ടി നിൽക്കുന്ന അല്ലിമോളുടെ ചിത്രമാണ് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്. പതിവുപോലെ ഇത്തവണയും കുട്ടിയുടെ മുഖം കാണാനാകുന്നില്ല. പുറംതിരിഞ്ഞു നിൽക്കുന്ന അലംകൃതയുടെ ചിത്രം ‘മഴ മഴ.. മഴ വന്നാല്‍…?’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ഷെയർ ചെയ്തിരിക്കുന്നത്.

“നിങ്ങൾ എന്താ കൊച്ചിന്റെ മുഖം കാണിക്കാതെ??? പറയു ചേച്ചി മുഖം കാണിച്ചൂടെ ഞങ്ങളുടെ രാജുവേട്ടന്റെ മോള്‍ അല്ലേ ആ കൊച്ചിന്റെ മുഖം കാണാൻ ഞങ്ങൾക്കും ആഗ്രഹം ഇല്ലേ’ എന്നാണ് ഒരു ആരാധികയുെട കമന്റ്. ചിലർ മോളെ ഇങ്ങോട്ടൊന്ന് നോക്കൂ, മുഖം കാണാനുള്ള കൊതികൊണ്ടല്ലേ എന്ന കമന്റുകളും രേഖപെടുത്തായിട്ടുണ്ട്.