ഇന്ന് പുലര്‍ച്ചെ റിലീസ് ചെയ്ത രജനീകാന്ത് ചിത്രം കാല ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രത്തിന്റെ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. പുലര്‍ച്ചെ 5.28നാണ് ചിത്രം സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. റെഡ് ഐ എന്ന അഡ്മിനാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
തമിഴ് റോക്കേഴ്‌സ് പുതിയ ചിത്രങ്ങളുടെ പകര്‍പ്പ് റിലീസിംഗ് ദിവസം തന്നെ പുറത്തു വിടാറുണ്ട്. ഇവരെ നിയന്ത്രിച്ചെന്നായിരുന്നു പോലീസിന്റെ അവകാശവാദം. ഇതിനിടയിലാണ് കാല ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം കര്‍ണാടകത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശം നടന്നില്ല. കാവേരി പ്രശ്‌നത്തില്‍ രജനി തമിഴ്‌നാട് അനുകൂല നിലപാടെടുത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ണാടക ചിത്രത്തിന്റെ റിലീസിംഗ് തടഞ്ഞിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രജനി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയ്ക്ക് സന്ദേശമയച്ചിരുന്നു.
പാ രഞ്ജിത്തിന്റെ കാലയില്‍ വേറിട്ട ഗെറ്റപ്പിലാണ് രജനിയെത്തുന്നത്. പതിവ് മാനറിസങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ചിത്രത്തിലെ രജനിയുടെ ശരീരഭാഷ. രജനിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ഇതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
Leave a Comment