X

പ്രശ്‌നം മമ്മൂട്ടിയും കസബയുമല്ല, മലയാള സിനിമയുടെ സ്ത്രീവിരുദ്ധ സംസ്‌കാരമാണ്: പാര്‍വതി

കഥാപാത്രം ഏതുമാകാം. അയാള്‍ക്ക് ലൈംഗികമായ മുന്‍വിധികളും സ്ത്രീ വിരുദ്ധതയും ഉണ്ടാകാം. എന്നാല്‍ അയാളുടെ ഇത്തരം മനോഭാവങ്ങളും പ്രവണതകളും ഏത് തരത്തിലാണ് സിനിമ ചിത്രീകരിക്കുന്നത് എന്നതാണ് പ്രശ്‌നം.

മമ്മൂട്ടിയോ എന്ന നടനോ വ്യക്തിയോ കസബ എന്ന സിനിമയോ അല്ല പ്രശ്‌നമെന്നും മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പൊതുവായ സ്ത്രീവിരുദ്ധ സംസ്‌കാരമാണെന്നും നടി പാര്‍വതി. സ്‌ക്രോളുമായുള്ള (scroll.in) സംഭാഷണത്തിലാണ് പാര്‍വതി ഇക്കാര്യം പറയുന്നത്. നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയോട് എക്കാലവും ബഹുമാനമേയുള്ളൂ. വ്യക്തിപരമായും അദ്ദേഹത്തോട് എനിക്ക് യാതൊരു വിരോധവുമില്ല. എന്നാല്‍ ഞാന്‍ പറഞ്ഞ കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മമ്മൂട്ടിയെ വിമര്‍ശിച്ചു പാര്‍വതി എന്നാണ്. നമ്മുടെ സിനിമകള്‍ സ്ത്രീവിരുദ്ധതയേയും പുരുഷാധിപത്യത്തേയും മഹത്വവത്കരിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഒന്നോ രണ്ടോ മാധ്യമങ്ങള്‍ മാത്രമാണ് അത് വസ്തുതാപരമായി റിപ്പോര്‍ട്ട് ചെയ്തത്.

എന്നെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നവര്‍ ഞാന്‍ പറഞ്ഞത് എന്താണ് എന്ന് മനസിലാക്കാതെയാണ് അത് ചെയ്യുന്നത്. വാര്‍ത്തയുടെ തലക്കെട്ട് മാത്രം വായിച്ച് എനിക്കെതിരെ വാളോങ്ങുകയാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങളുടെ വീഡിയോ ഇവര്‍ കണ്ടിട്ടില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്. വീഡിയോ കണ്ടിരുന്നെങ്കില്‍ മമ്മൂട്ടിക്കെതിരെയല്ല ഞാന്‍ പറഞ്ഞത് എന്ന് അവര്‍ക്ക് ബോധ്യമാകുമായിരുന്നു. സ്ത്രീവിരുദ്ധതയെ മഹത്വവത്കരിക്കുന്ന ദൃശ്യ വ്യാകരണങ്ങളെ പറ്റിയാണ് ഞാന്‍ പറഞ്ഞത്.

ജൂഡ് മുതലാളി ദുര്‍ബലനായ ആണ്, അയാള്‍ക്ക് പാര്‍വതിമാരെ പേടിയാണ്

ഉദാഹരണത്തിന് ശ്രീഹരി ശ്രീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് നോക്കാം. വ്യത്യസ്ത നടന്മാര്‍ അല്ലെങ്കില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ കാറിന്റെ ഡോര്‍ തുറക്കുക എന്ന വളരെ സ്വാഭാവികമായ സംഗതിയെ എങ്ങനെയൊക്കെ അവതരിപ്പിക്കുന്നു എന്നായിരുന്നു ശ്രീഹരിയുടെ നിരീക്ഷണം. സ്വാഭാവികമായി പെരുമാറുന്ന ഒരു കഥാപാത്രം ഡോര്‍ തുറക്കുമ്പോള്‍ പ്രത്യേകതയൊന്നും ഉണ്ടാവില്ല. ഡോര്‍ തുറക്കുന്നു, പുറത്തിറങ്ങുന്നു, ഡോര്‍ അടയ്ക്കുന്നു – സിംപിള്‍ സീന്‍. എന്നാല്‍ ഒരു ഹാസ്യതാരം ഡോര്‍ തുറക്കുമ്പോള്‍ അയാള്‍ വീഴും, അബദ്ധം പറ്റും – പ്രേക്ഷകര്‍ ചിരിക്കും. ഒരു സൂപ്പര്‍ സ്റ്റാര്‍ ആണ് ഡോര്‍ തുറക്കുന്നതെങ്കില്‍ ആ സീന്‍ ഏറെ ശ്രമകരമായിരിക്കും. തീവ്രമായ പശ്ചാത്തല സംഗീതമുണ്ടാകും. കാറ് ചുറ്റിത്തിരിഞ്ഞ് നാടകീയമായി ബ്രേക്ക് ചെയ്യും. നായകന്‍ പുറത്തിറങ്ങും. സണ്‍ ഗ്ലാസ് വച്ച് സ്ലോ മോഷനില്‍ വരും. കാല് കൊണ്ട് ഡോര്‍ ചവുട്ടി അടച്ചേക്കാം. ഉയര്‍ന്ന ബിജിഎമ്മും മഹത്വവത്കരണവുമുണ്ടാവും. നായകത്വം ആഘോഷിക്കപ്പെടും.

കഥാപാത്രം ഏതുമാകാം. അയാള്‍ക്ക് ലൈംഗികമായ മുന്‍വിധികളും സ്ത്രീ വിരുദ്ധതയും ഉണ്ടാകാം. എന്നാല്‍ അയാളുടെ ഇത്തരം മനോഭാവങ്ങളും പ്രവണതകളും ഏത് തരത്തിലാണ് സിനിമ ചിത്രീകരിക്കുന്നത് എന്നതാണ് പ്രശ്‌നം. അതിനെ ഒരു മോശം കാര്യമായോണോ അവതരിപ്പിക്കുന്നത് അതോ അതിനെ മഹത്വവത്കരിക്കുകയാണോ. നിങ്ങള്‍ ഉപയോഗിക്കുന്ന സിനിമ വ്യാകരണത്തിനെ അടിസ്ഥാനമാക്കിയിരിക്കും ഇത് നിര്‍ണയിക്കപ്പെടുക. സ്ത്രീവിരുദ്ധനും പുരുഷാധിപത്യത്തിന്റെ വക്താവുമായ ഒരാളെ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിക്കാവുന്നതാണ്. അതേസമയം അതത്ര നല്ല സ്വഭാവമല്ല എന്ന കാര്യം പറഞ്ഞുകൊണ്ടും അത് സാധിക്കും.

വായനയ്ക്ക്: https://goo.gl/82xz2G

ജൂഡിനോട് പാര്‍വതി പറഞ്ഞ ആ ‘OMKV’ ക്ക് പിന്നില്‍ ആയിഷ മെഹ്മൂദ്‌

‘പാര്‍വതിയാന്റിക്കും ഗീതുവാന്റിക്കും’ കൊടുക്കുന്ന മാസ് മറുപടികള്‍ മഹാനടന്മാര്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ…

നന്ദി, പാര്‍വതി; നിങ്ങള്‍ പുലര്‍ത്തുന്ന ഔന്നത്യത്തിന്‌

നടി എത്ര ഹിറ്റുണ്ടാക്കിയിട്ടും കാര്യമില്ല, വിപണി മൂല്യമുണ്ടാവില്ല; നടിമാര്‍ ‘അധിക പ്രസംഗം’ തുടങ്ങണം: പാര്‍വതി

This post was last modified on December 30, 2017 10:28 am