X

ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്ത് പ്രിയാ വാര്യരും; 41 ദിവസം ‘ശുദ്ധി’യായിരിക്കാൻ സ്ത്രീകൾക്ക് കഴിയില്ലെന്ന് നടി

ആർത്തവം അശുദ്ധമാണെന്ന വാദത്തെ പിന്തുണച്ച് നടി പ്രിയാ വാര്യർ. 41 ദിവസം ‘ശുദ്ധി’യോടെയിരിക്കാൻ സ്ത്രീകൾക്ക് കഴിയില്ലെന്നും ശബരിമലയിൽ പ്രവേശിക്കണമെങ്കിൽ ‘ശുദ്ധി’ വേണമെന്നും പ്രിയാ വാര്യർ പറഞ്ഞു. അഡാർ ലവ് എന്ന സിനിമയിലൂടെ രംഗത്തു വന്ന നടിയാണ് ഇവർ. ചില തെലുഗു പരസ്യങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.

നേരത്തെ ‘വിശ്വാസികളല്ലാത്തവർ അയ്യപ്പനെ കണ്ടേക്കാം എന്ന് കരുതുന്നതി’നെതിരെ നടൻ പൃഥ്വിരാജും രംഗത്തു വന്നിരുന്നു. ശബരിമലയെ വെറുതെ വിട്ടുകൂടേ എന്നും പൃഥ്വിരാജ് ചോദിച്ചിരുന്നു. ‘എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്’ എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

താൻ ഈ പ്രശ്നത്തെക്കുറിച്ച് ‘അധികം ആലോചിച്ചിട്ടില്ലെ’ന്നും അഭിപ്രായപ്രകടനം നടത്തവെ പ്രിയാ വാര്യർ പറഞ്ഞു. ടോവിനോയുടെ ഹെയർ സ്റ്റൈൽ, ഫഹദ് ഫാസിലിന്റെ ചിരി തുടങ്ങിയ വിഷയങ്ങളിലു പ്രിയാ വാര്യർ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്.


2014നും 2018നുമിടയിൽ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തിൽ 93% വർധനയുണ്ടായിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഭീകരാക്രമണങ്ങളുടെ എണ്ണത്തിൽ ഇതേ കാലയളവില്‍ 176% വർധനയാണ് ഉണ്ടായിട്ടുള്ളത്. മോദിയുടെ കാലത്ത് സൈനികരുടെ മരണനിരക്ക് 93% വർധിച്ചു; ഭീകരാക്രമണങ്ങൾ 176% കൂടി

This post was last modified on February 15, 2019 8:42 pm