X

ഇങ്ങനെയും ഉണ്ടോ ആരാധകർ ? പേട്ട റിലീസ് ദിനത്തിൽ തിയേറ്ററിൽ വിവാഹിതരായി രജനി ആരാധകർ

രജനികാന്തിനോടുള്ള കടുത്ത ആരാധനയുടെ പേരിലാണ് അൻപരസും കാമാച്ചിയും റിലീസ് ദിനം തന്നെ ഇത്തരത്തിൽ വിവാഹമൊരുക്കിയത്.

രജനി കാന്ത് ചിത്രം പേട്ടയുടെ റിലീസ് ദിനം വിവാഹം തിയേറ്ററിൽ വെച്ച് നടത്തി രണ്ടു കടുത്ത രജനി ആരാധകർ. ചിത്രം റിലീസായ ചെന്നൈയിലെ വുഡ്‌ലാൻഡ്സ് തിയേറ്ററാണ് വിവാഹ വേദിയായി മാറിയത്. അൻപരസും കാമാച്ചിയുമാണ് തിയേറ്ററിനു പുറത്തൊരുക്കിയ വേദിയിൽ വച്ച് വിവാഹിതരായത്.

വിവാഹത്തിന് പുറമേ ചിത്രം കാണാനെത്തിയ ആരാധകർക്ക് ദമ്പതികൾ സദ്യയും ഒരുക്കിരുന്നു. ദേശിയ മാധ്യമങ്ങളടക്കം ഈ വാർത്ത പങ്കുവെയ്ച്ചിരുന്നു. സോഷ്യൽ മീഡിയയിലും ഇപ്പോൾ ഈ കല്യാണ വാർത്ത തരംഗമാണ്.
രജനികാന്തിനോടുള്ള കടുത്ത ആരാധനയുടെ പേരിലാണ് അൻപരസും കാമാച്ചിയും റിലീസ് ദിനം തന്നെ ഇത്തരത്തിൽ വിവാഹമൊരുക്കിയത്.

‘പേട്ട’ക്ക് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാർത്തിക് സുബ്ബരാജ് ആണ് പേട്ട സിനിമയുടെ സംവിധായകൻ. വിജയ് സേതുപതി, ശശികുമാർ, സിമ്രാൻ, തൃഷ, ബോബിസിംഹ തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. അജിത്ത് ചിത്രം ‘വിശ്വാസ’വും ‘പേട്ട’ക്കൊപ്പം റിലീസ് ചെയ്തിരുന്നു. രണ്ടു താരങ്ങളുടെയും ആരാധകർ തീയേറ്ററിൽ റിലീസ് ദിവസം ഏറ്റുമുട്ടിയതും വാർത്തയായിരുന്നു.