X

രക്ഷപ്പെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ശ്രുതി ഹാസന്‍

കാട്ടുതീയില്‍ ഇതുവരെ 31 പേര്‍ മരിക്കുകയും 200ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്

കാലിഫോര്‍ണിയ കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവച്ച് കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍. കാട്ടുതീയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ശ്രുതി ഹാസന്റെ ട്വീറ്റില്‍ പറയുന്നത്, ‘മാലിബുവില്‍ നിന്ന് ഒരു ദിവസം മുന്‍പ് (കാട്ടുതീ പിടിക്കുന്നതിന്റെ മുമ്പ്)മടങ്ങി. ഇവിടെ നടക്കുന്നത് എന്താണെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലാവരും സുരക്ഷിതമായി ഇരിക്കൂ’ എന്നാണ്.


മാലിബു നഗരത്തിലുള്ള മുഴുവന്‍ പേരെയും ഒഴിപ്പിച്ചു കഴിഞ്ഞു. ഇവരില്‍ പ്രശസ്തരായ ചില ഹോളിവുഡ് താരങ്ങളുമുണ്ട്. കാട്ടുതീ കാരണം കിം കര്‍ദാഷിയാന്‍, വില്‍ സ്മിത്ത്, കെയ്ത്ലിന്‍ ജെന്നര്‍, ഡെനിസ് റിച്ചാര്‍ഡ്സ് തുടങ്ങിയ നിരവധി സെലിബ്രിറ്റികള്‍ക്ക് തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ചു പോകുവാന്‍ നിര്‍ബന്ധിതരായിരുന്നു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീയില്‍ എന്ന് വിശേഷിപ്പിച്ച ദുരന്തം വ്യാപക നാശനഷ്ടമാണ് സൃഷ്ടിക്കുന്നത്. ഇതുവരെ 31 പേര്‍ മരിക്കുകയും 200ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 109,000 ഏക്കര്‍ സ്ഥലം ഇതിനകം കാട്ടുതീയില്‍ പെട്ടിട്ടുണ്ട്. ആകെ 250,000 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിക്കുന്നു.

കാര്യം അമേരിക്കന്‍ ജനപ്രതിനിധിയൊക്കെയാണ്, പക്ഷെ വാടക കൊടുക്കാന്‍ കാശില്ല!

മുസ്ലിം ദളിത് വേട്ടയാടലുകളെ തുറന്നു പറയാന്‍ ധൈര്യമില്ലാതെ പോയെങ്കിലും ഈ കെട്ടകാലത്തിന്റെ അനിവാര്യമായ രാഷ്ട്രീയം പറയുന്നുണ്ട് ‘പയ്യന്‍’

This post was last modified on November 12, 2018 1:49 pm