X

കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ മമ്മൂട്ടിയോട് ചോദിക്കൂ; മാമാങ്ക വിവാദത്തില്‍ ഉണ്ണി മുകുന്ദന്‍

ഏകദേശം ഒരു വര്‍ഷത്തോളമാണ് ധ്രുവന്‍ മാമാങ്കത്തിനായി മാറ്റി വെച്ചിരുന്നത്

മമ്മൂട്ടി ചിത്രമായ മാമാങ്കത്തില്‍ നിന്നും യുവതാരം ധ്രുവന്‍ അപ്രതീക്ഷിതമായ ഒഴിവാക്കപ്പെടുകയും പകരം ധ്രുവന്‍ ചെയ്ത കഥാപാത്രത്തിലേക്ക് ഉണ്ണി മുകുന്ദന്‍ എത്തുകയും ചെയ്താണ് ഇപ്പോള്‍ മലയാള സിനിമ ലോകത്ത് നിന്നുള്ള പ്രധാന വാര്‍ത്ത. സംവിധായകന്‍ അറിയാതെയാണ് ധ്രുവന്‍ പുറത്താക്കപ്പെടുന്നത്. 25 ദിവസത്തോളം ധ്രുവനെ വച്ച് ചിത്രീകരണം നടത്തിയശേഷമാണ് താന്‍ അറിയാതെ നടനെ പുറത്താക്കിയതെന്നാണ് മാമാങ്കത്തിന്റെ സംവിധായകന്‍ സജീവ് പിള്ള പറയുന്നത്. ധ്രുവന് പകരം ഉണ്ണി മുകുന്ദന്‍ വന്നതും താന്‍ അറിയാതെയാണെന്നും സംവിധായകന്‍ പ്രതികരിച്ചതോടെയാണ് മാമാങ്കത്തിന്റെ ചിത്രീകരണം മറ്റൊരു തരത്തില്‍ വാര്‍ത്ത ശ്രദ്ധ നേടുന്നത്.

എന്നാല്‍ ധ്രുവന്‍ ചെയ്ത കഥാപാത്രത്തിനായി തന്നെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിന്റെ കാരണങ്ങള്‍ അറിയില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ അഴിമുഖത്തോട് പ്രതികരിച്ചത്. ധ്രുവനെ പുറത്താക്കുകയും അതിനു പകരമായാണ് തന്നെ തെരഞ്ഞെടുത്തതെന്നും വരുന്ന വാര്‍ത്തകളില്‍ കൂടുതലായി എന്തെങ്കിലും പറയാന്‍ ഇല്ലെന്നും ഉണ്ണി പറയുന്നു. സാധാരണ എല്ലാ പടവും കമ്മിറ്റ് ചെയ്യുന്ന പോലെയാണ് ഈ ചിത്രത്തില്‍ എത്തിയതും. ധ്രുവിനെ കുറിച്ചുള്ള വാര്‍ത്ത ഓണ്‍ലൈന്‍ മീഡിയകളില്‍ നിന്നാണ് ഞാനും അറിഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ ഒന്നും എനിക്ക് അറിയില്ല, ഉടനെ ചിത്രീകരണത്തിന്റെ രണ്ടാംഘട്ട ഷൂട്ടിംഗ് തുടങ്ങും; ഉണ്ണി പറയുന്നു. ധ്രുവന്റെ പുറത്താകലുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ അല്ലാതെ മറ്റൊന്നും അറിയില്ലെന്നും അതുകൊണ്ട് കൂടുതല്‍ പ്രതികരിക്കാന്‍ ആകില്ലെന്നും പറയുന്ന ഉണ്ണി, സിനിമയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിയാണെമെങ്കില്‍ നായകനായ മമ്മൂക്കയോട് തന്നെ നിങ്ങള്‍ ചോദിക്കണമെന്നും പറയുന്നു.

ക്വീനിന്റെ വിജയശേഷം മാമാങ്കത്തിന് വേണ്ടി ധ്രുവന്‍ മറ്റു ചിത്രങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. ഏകദേശം ഒരു വര്‍ഷത്തോളമാണ് ധ്രുവന്‍ ഈ ചിത്രത്തിനായി മാറ്റി വെച്ചിരുന്നത്. ചിത്രത്തിനായി കളരി പഠിക്കുകയും, ബോഡി മേക്ക് ഓവര്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വളരെ അപ്രതീക്ഷിതമായാണ് താരത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ധ്രുവനും തയ്യാറായിട്ടില്ല.

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Me:Add me on Facebook

This post was last modified on January 5, 2019 6:29 pm

Related Post
Leave a Comment