X

ദിലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനം, പൃഥ്വിരാജിന്റെ സമ്മര്‍ദ്ദമല്ല, പുറത്താക്കിയത് തെറ്റെന്നും കലാഭവന്‍ ഷാജോണ്‍

വിമന്‍ ഇന്‍ കളക്ടീവിന്‍റെ പ്രവര്‍ത്തനം സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാകണമെന്നും ചുരുക്കം ചില പേരുകളിലേക്ക് മാത്രം സംഘടന ഒതുങ്ങരുതെന്നും ഷാജോണ്‍ പറഞ്ഞു.

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ നടന്‍ ദിലീപിനെ താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കിയത് കൂട്ടായ തീരുമാനത്തിന്‍റെ ഭാഗമായാണെന്ന് കലാഭവന്‍ ഷാജോണ്‍. പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് അതെന്ന പ്രചാരണം തെറ്റാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ എല്ലാവരുടേയും അഭിപ്രായം ചോദിച്ചിരുന്നു, താനടക്കം തീരുമാനത്തെ പിന്തുണച്ചതായും ഷാജോണ്‍ പറഞ്ഞു. മനോരമ ന്യൂസിന്‍റെ ‘നേരെ ചൊവ്വെ’ എന്ന അഭിമുഖ പരിപാടിയിലാണ് ഷാജോണ്‍ ഇക്കാര്യം പറഞ്ഞത്.  ദിലീപിന് പുറത്താക്കാനുള്ള തീരുമാനം തെറ്റായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നതായും ഷാജോണ്‍ പറഞ്ഞു.

വിമണ്‍ ഇന്‍ കളക്ടീവിനെ ചെറുതായി വിമര്‍ശിക്കാനും ഷാജോണ്‍ തയ്യാറായി. വിമന്‍ ഇന്‍ കളക്ടീവിന്‍റെ പ്രവര്‍ത്തനം സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാകണമെന്നും ചുരുക്കം ചില പേരുകളിലേക്ക് മാത്രം സംഘടന ഒതുങ്ങരുതെന്നും ഷാജോണ്‍ പറഞ്ഞു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കും അതില്‍ ഇടം നല്‍കണമെന്നും ഷാജോണ്‍ ആവശ്യപ്പെട്ടു.

This post was last modified on October 20, 2017 2:06 pm