X

തൊലി വെളുപ്പില്ലാത്തത് കൊണ്ട് ഒരു ഹോളിവുഡ് സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു: പ്രിയങ്ക ചോപ്ര

ഹോളിവുഡില്‍ തൊലിവെളുപ്പില്ലാത്ത സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ട്. പ്രതിഫലത്തിലടക്കം ഈ വിവേചനം പ്രകടമാണ് - പ്രിയങ്ക പറഞ്ഞു.

തൊലി വെളുപ്പില്ലാത്തതിനാല്‍ ഒരു ഹോളിവുഡ് സിനിമയില്‍ നിന്ന് താന്‍ ഒഴിവാക്കപ്പെട്ടതായി പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര ഇക്കാര്യം പറഞ്ഞത്. ശാരീരികമായി ഈ റോളിന് പ്രിയങ്ക ചേരില്ലെന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ തന്റെ ഏജന്റിനെ അറിയിച്ചതെന്ന് പ്രിയങ്ക ചോപ്ര പറയുന്നു. യുഎസില്‍ ക്വാന്റികോ ടിവി ഷോയിലൂടെയാണ് പ്രിയങ്ക ചോപ്ര ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഹോളിവുഡില്‍ തൊലിവെളുപ്പില്ലാത്ത സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ട്. പ്രതിഫലത്തിലടക്കം ഈ വിവേചനം പ്രകടമാണ് – പ്രിയങ്ക പറഞ്ഞു.

നേരത്തെ യുഎസ് എയര്‍പോര്‍ട്ടിലെ ഫസ്റ്റ് ക്ലാസ് ലോഞ്ചില്‍ ഇരുന്ന പ്രിയങ്കയെ അധികൃതര്‍ ചോദ്യം ചെയ്തത് വിവാദമായിരുന്നു. വംശീയ വിവേചനം എന്ന ആരോപണം ഉയര്‍ന്നതോടെ യുഎസ് അധികൃതര്‍ ക്ഷമ ചോദിച്ചു. ഏപ്രില്‍ 26 പ്രീമിയര്‍ ചെയ്യുന്ന ക്വാന്റികോ 3ന്റെ ചിത്രീകരണത്തിനായി അയര്‍ലന്റിലാണ് നിലവില്‍ പ്രിയങ്ക ചോപ്ര. ബേ വാച്ച് എന്ന സിനിമയിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പ്രിയങ്ക ചോപ്രയുടെ രണ്ട് ചിത്രങ്ങള്‍ ഉടന്‍ പുറത്തിറങ്ങാനുണ്ട് – Isn’t It Romantic?, A Kid Like Jake എന്നീ ചിത്രങ്ങള്‍.

This post was last modified on April 12, 2018 3:58 pm