X

ഉത്തരഖണ്ഡ് രാഷ്ട്രപതി ഭരണം: കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

അഴിമുഖം പ്രതിനിധി

ഉത്തരഖണ്ഡിലെ അധികാര പോരാട്ടത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിക്കൊണ്ട് ബിജെപി ആദ്യ റൗണ്ടില്‍ വിജയിച്ചുവെങ്കിലും കോണ്‍ഗ്രസ് വിഷയം ഹൈക്കോടതിയിലെത്തിക്കുന്നു. ഇന്ന് ഉത്തരഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ഇന്ന് ഉത്തരഖണ്ഡ് നിയമസഭയില്‍ മുഖ്യമന്ത്രി ഹരിഷ് റാവത്ത് വിശ്വാസ വോട്ട് തേടാന്‍ ഇരിക്കവേയാണ് കേന്ദ്ര സര്‍ക്കാര്‍ നാടകീയമായ നീക്കത്തിലൂടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ജനാധിപത്യത്തിന്റെ കൊലപാതകം എന്നാണ് ഹരീഷ് റാവത്ത് ഇതിനെ വിശേഷിപ്പിച്ചത്.

എന്തുവില കൊടുത്തും സര്‍ക്കാരിനെ അട്ടിമറിക്കാനാണ് മോദിയും അമിത് ഷായും ശ്രമിച്ചതെന്ന് റാവത്ത് വിമര്‍ശിച്ചു. കഴിഞ്ഞയാഴ്ച ഒമ്പ്ത കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി സ്വാധീനിച്ചതിനെ തുടര്‍ന്നാണ് ഉത്തരഖണ്ഡില്‍ പ്രതിസന്ധി ഉടലെടുത്തത്. ഇന്നലെയാണ് ഉത്തരഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കുമോ അതോ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

അരുണാചല്‍ പ്രദേശിലും ഏതാനും നാളുകള്‍ മുമ്പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു.

This post was last modified on December 27, 2016 3:53 pm