X

യെമനില്‍ തട്ടിക്കൊണ്ടു പോയ മലയാളി പുരോഹിതനെ കുരിശിലേറ്റി

അഴിമുഖം പ്രതിനിധി

യെമനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി പുരോഹിതനെ മാര്‍ച്ച് 25-ന് ദു:ഖവെള്ളിയാഴ്ച കുരിശിലേറ്റിയതായി ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിയന്നയിലെ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ആരാധനയില്‍ കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോന്‍ബോണ്‍, ഫാദര്‍ ടോമിനെ കുരിശിലേറ്റിയ വാര്‍ത്ത സ്ഥിരീകരിച്ചു.

തെക്കന്‍ യെമനിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രത്തില്‍ ആക്രമണം നടത്തി 16 പേരെ വധിച്ചശേഷം മാര്‍ച്ച് നാലിനാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 56-കാരനായ ഫാദര്‍ ടോമിനെ തട്ടിക്കൊണ്ട് പോയത്. അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കവേയാണ് കുരിശിലേറ്റിയ വാര്‍ത്ത പുറത്തുവന്നത്.

അദ്ദേഹത്തെ ദു:ഖവെള്ളിയാഴ്ച കുരിശിലേറ്റുമെന്ന് ഒരാഴ്ചയായി വാട്ട്‌സ് അപ്പ് സന്ദേശം പ്രചരിക്കുന്നുണ്ടായിരുന്നു.

ജിബൂട്ടിയിലെ ഇന്ത്യന്‍ എംബസിയും വത്തിക്കാനും എഫ് ബി ഐയും ഫാദര്‍ ടോമിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.

This post was last modified on December 27, 2016 3:53 pm