X

സംഭാഷണം മുറിയല്‍: നഷ്ടപരിഹാരം നല്‍കേണ്ടെന്ന് സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

ഫോണ്‍ സംഭാഷണം ഇടയ്ക്ക് മുറിഞ്ഞു പോകുന്നതിന് സേവനദാതാക്കള്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ട്രായി ഇറക്കിയ ഉത്തരവ് കോടതി റദ്ദാക്കി.

ഈ നിര്‍ദ്ദേശം റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരിയില്‍ വിസമ്മതിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ടെലികോം സേവനദാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ട്രായിയുടെ നടപടി ജനപ്രിയം മാത്രമാണെന്ന് സുപ്രീംകോടതിയില്‍ ടെലികോം കമ്പനികള്‍ വാദിച്ചു. മികച്ച വരുമാനം നേടുന്ന കമ്പനികള്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കണമെന്നാണ് ട്രായുടെ നിലപാട്.

 

This post was last modified on December 27, 2016 4:09 pm