X

മെത്രാന്‍ കായലില്‍ സിപിഎം നേതൃത്വത്തില്‍ കൊടികുത്തി കര്‍ഷകര്‍ വിത്തിറക്കി

അഴിമുഖം പ്രതിനിധി

കോട്ടയം എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വിവാദമായ മെത്രാന്‍ കായല്‍ പാടത്ത് സിപിഎം നേതൃത്വത്തില്‍ കൊടികുത്തി കര്‍ഷകര്‍ വിത്തിറക്കി. റെക്കിന്‍ഡോ ഡെവലപ്പേഴ്സ് എന്ന റിസോര്‍ട്ട് ഉടമകളുടേതാണ് പാടചത്തിന്റെ ഏറിയ ഭാഗവും. മുമ്പ് ഈ സ്ഥലം നികത്തി റിസോട്ട് പണിയാന്‍ ശ്രമിച്ചിരുന്നെങ്കിലും വിവാദമായതിനെ തുടര്‍ന്ന് അത് നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തവണ ഈ പാടത്ത് കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ കൃഷിയിറിക്കിയിരുന്നു. 403 ഏക്കറോളമുള്ള പാടത്ത് 25 ഏക്കറില്‍ മാത്രമാണ് അന്ന് കൃഷി ഇറക്കിയത്.

ബാക്കി 378 ഏക്കറും റിസോര്‍ട്ട് ഉടമകളുടെ സ്ഥലമാണ്. ഈ സ്ഥലമടക്കം വിതയ്ക്കായി സര്‍ക്കാര്‍ ഒരുങ്ങിയെങ്കിലും റിസോര്‍ട്ട് ഉടമകള്‍ കാരണം അത് നടന്നില്ല. . ഈ സാഹചര്യത്തിലാണ് റിസോര്‍ട്ടുകാരുടെ ഉടമസ്ഥതയിലുള്ള ഏക്കറു കണക്കിനുള്ള പാടത്ത് നാട്ടുകാര്‍ കൊടി കുത്തി വിത്തിറക്കിയത്.

അതേസമയം സര്‍ക്കാര്‍ വിത്തിറിക്കിയ മെത്രാന്‍ കായലില്‍ വേണ്ടത്ര ചാലുകളില്ലാത്തതിനാല്‍ വെള്ളം കിട്ടാത്തത് കര്‍ഷകരെ വലയ്ക്കുന്നുണ്ട്. ബണ്ട് കെട്ടി വെള്ളം വറ്റിച്ച് പാടമൊരുക്കിയെങ്കിലും പാടത്ത് വെള്ളമെത്തിക്കാനുള്ള ചാല് കൃഷി വകുപ്പ് ഒരുക്കാഞ്ഞതും മഴക്കുറവും മെത്രാന്‍ കായല്‍ കൃഷിക്ക് വെല്ലുവിളിയായി.

മെത്രാന്‍ കായലില്‍ ഒരു കാരണവശാലും റിസോര്‍ട്ട് കെട്ടാന്‍ അനുവദിക്കില്ലെന്നാണ് കര്‍ഷക തൊഴിലാളികള്‍ പറയുന്നത്. കമ്പനി കൃഷിയിറക്കുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൃഷിയിറക്കാമെന്ന് കൃഷിമന്ത്രി പറഞ്ഞിരുന്നു.

 

This post was last modified on December 27, 2016 2:14 pm