X

ജെറ്റ് എയര്‍വേയ്സ് വിമാനം ‘റാഞ്ചിയ’ ഗുജറാത്തി കുടുംബം

അഴിമുഖം പ്രതിനിധി

ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ഗുജറാത്തി വിവാഹ പാര്‍ട്ടിക്കാരുടെ അതിക്രമം. മുംബൈയില്‍ നിന്ന് ഭോപ്പാലിലേയ്ക്കുള്ള വിമാനത്തിലാണ് സംഭവം. 80 പേരടങ്ങുന്ന ഗുജറാത്തി സംഘത്തിലെ 17 പേരാണ് ബഹളമുണ്ടാക്കിയത്. തങ്ങള്‍ക്ക് സീറ്റില്ലെന്ന് അറിഞ്ഞപ്പോഴാണ് ഗുജറാത്തി കുടുംബം സംഘര്‍ഷമുണ്ടാക്കിയത്. ഓവര്‍ ബുക്കിംഗ് ആണെന്ന് പറഞ്ഞ് ഇവര്‍ പ്രശ്നമുണ്ടാക്കി. ഇത് കാരണം പുലര്‍ച്ചെ 5.55ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒന്നര മണിക്കൂറോളം വൈകി. വിമാനത്തിന്‌റെ വാതിലുകള്‍ അടയ്ക്കുന്നത് ഗുജറാത്തി കുടുംബം തടഞ്ഞതോടെയാണ് സംഗതി കുഴപ്പമായത്. ഇവര്‍ വിമാന ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു.      

ഒരു കേന്ദ്രമന്ത്രിയുമായി അടുത്ത ബന്ധമുള്ളവരാണ് വിമാനത്തിനുള്ളില്‍ പ്രശ്നമുണ്ടാക്കിയത്. ഇത് ജെറ്റിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. 17 പേര്‍ വൈകിയാണ് എത്തിയത്. നഷ്ടപരിഹാര തുക വാങ്ങി ജെറ്റ് എയര്‍വേയ്‌സ് നല്‍കുന്ന താമസസൗകര്യമോ പകരം വിമാനമോ സ്വീകരിക്കാന്‍ വിവാഹസംഘം തയ്യാറായില്ല. അവസാനം അഞ്ച് പേര്‍ 10,000 രൂപ നഷ്ടപരിഹാര തുകയായി സമ്മതിച്ച് വിമാനത്തില്‍ നിന്നിറങ്ങി.

This post was last modified on December 27, 2016 2:14 pm