X

ദുരൂഹതകള്‍ അവസാനിപ്പിച്ച് റൈറ്റ് സമ്മതിച്ചു, താനാണ് ബിറ്റ് കോയിന്‍ സൃഷ്ടാവ്

അഴിമുഖം പ്രതിനിധി

ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന്‍ എന്ന ആശയത്തിന് പിന്നിലെ യഥാര്‍ത്ഥ ബുദ്ധി കേന്ദ്രം ആരാണെന്ന വര്‍ഷങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് വിരാമം. ഓസ്‌ത്രേലിയന്‍ സംരംഭകനായ ക്രെയ്ഗ് റൈറ്റ് താനാണ് ബിറ്റ് കോയിന്റെ സ്രഷ്ടാവ് എന്ന അവകാശവാദവുമായി രംഗത്തെത്തി.

തന്റെ അവകാശ വാദങ്ങള്‍ക്ക് പിന്‍ബലമേകുന്ന സാങ്കേതിക തെളിവുകളും അദ്ദേഹം നിരത്തി. ബിറ്റ് കോയിന്‍ സമൂഹവും ബിറ്റ് കോയിന്‍ വികസിപ്പിച്ച ടീമും റൈറ്റിന്റെ അവകാശത്തെ ശരിവച്ചു.

ഡോറിയന്‍ സതോഷി നകമാടോയാണ് ബിറ്റ് കോയിന്‍ കണ്ടുപിടിച്ചതെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. പ്രശസ്ത ക്രിപ്‌റ്റോഗ്രാഫറായ ഹാള്‍ ഫിന്നിയാണ് റൈറ്റിന്റെ ആശയങ്ങളെ ബിറ്റ് കോയിന്‍ പ്രോട്ടോക്കോളായി മാറ്റിയത്. താനാണ് സതോഷി നകമാടോയെന്ന് മറ്റുള്ളവര്‍ക്ക് ക്രിപ്‌റ്റോഗ്രാഫിക്കലി ഉറപ്പുവരുത്താന്‍ താന്‍ വിവരങ്ങള്‍ വിടാന്‍ പദ്ധതിയുണ്ടെന്ന് റൈറ്റ് പറയുന്നു.

വിവിധ മാധ്യമ കമ്പനികള്‍ യഥാര്‍ത്ഥ സൃഷ്ടാവിനെ തേടി അന്വേഷണങ്ങള്‍ നടത്തുകയും നിരവധി പേരെ അവകാശികളായി ഉയര്‍ത്തി കൊണ്ടു വരികയും ചെയ്തു. 2015-ല്‍ മാധ്യമങ്ങള്‍ റൈറ്റിനെ കണ്ടെത്തുന്നതില്‍ വിജയിച്ചു. അദ്ദേഹത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടു എന്ന് കരുതുന്ന രേഖകളുടെ സഹായത്തോടെയാണ് മാധ്യമങ്ങള്‍ റൈറ്റാണ് ബിറ്റ് കോയിന് പിന്നിലെന്ന് സ്ഥാപിച്ചത്. ഇതേ തുടര്‍ന്ന് ഓസ്‌ത്രേലിയന്‍ അധികൃതര്‍ റൈറ്റിന്റെ വീട്ടില്‍ തെരച്ചില് നടത്തിയിരുന്നു. എന്നാല്‍ ബിറ്റ് കോയിനല്ല നികുതിയാണ് തങ്ങളെ റൈറ്റിന്റെ വീട് റെയ്ഡ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് അധികൃതരുടെ വാദം.

This post was last modified on December 27, 2016 4:03 pm