X

‘ഇന്ത്യയ്ക്കു’ വേണ്ടി പൂജ നടത്തി ജോണ്ടി റോഡ്‌സ്

അഴിമുഖം പ്രതിനിധി

മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓണ്‍റൗണ്ടറും ഐപിഎല്‍ ടീമായ മുംബയ് ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് കോച്ചുമായ ജോണ്ടി റോഡ്‌സ് ഇന്ത്യയ്ക്കുവേണ്ടി പൂജ നടത്തി. ജോണ്ടിയുടെ മകളാണ് ഇന്ത്യ. മുംബയിലെ പേജാവര്‍ മഠത്തിലാണ് കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിനുവേണ്ടി പൂജ നടത്തിയത്. ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തോടുള്ള സ്‌നേഹം കൊണ്ടാണ് ജോണ്ടി മകള്‍ക്കും ഇന്ത്യയെന്ന പേരിട്ടത്. പരമ്പരാഗത ഇന്ത്യന്‍ ക്ഷേത്രാചാര വസ്ത്രങ്ങള്‍ അണിഞ്ഞാണ് ജോണ്ടി പൂജയില്‍ പങ്കെടുത്തത്.

This post was last modified on December 27, 2016 4:03 pm