ലോകകപ്പില്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് റെക്കോഡ് നേട്ടം. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകനെന്ന റെക്കോഡാണ് വില്യംസണ്‍ സ്വന്തമാക്കിയത്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയുടെ റെക്കോര്‍ഡാണ് വില്യംസണ്‍ മറികടന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഒരു റണ്‍ നേടിയതോടെ താരം നേട്ടം കൈവരിച്ചു. ഒരു ലോകകപ്പില്‍ 548 റണ്‍സ് നേടിയ മഹേല ജയവര്‍ധനെയുടെ റെക്കോഡാണ് പഴങ്കഥയായത്. 2007 ലോകകപ്പില്‍ പത്ത് ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ജയവര്‍ധനെയുടെ പ്രകടനം. ഒമ്പത് ഇന്നിംഗ്‌സുകളില്‍ നിന്ന് 578 റണ്‍സാണ് കെയ്ന്‍ വില്യംസണിന്റെ നേട്ടം. മത്സരത്തില്‍ 53 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത് കെയ്ന്‍ വില്യംസണ്‍ പുറത്തായി.
അതേസമയം ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ 13 റണ്‍സെടുത്താല്‍ ന്യൂസീലന്‍ഡ് ബാറ്റ്സ്മാന്‍ റോസ് ടെയ്ലര്‍ക്കും ലോകകപ്പില്‍ 1000 റണ്‍സ് തികയ്ക്കാനാവും. 1075 റണ്‍സുള്ള സ്റ്റീഫന്‍ ഫ്‌ളെമിങ് മാത്രമാണ് ഈ നേട്ടം കൈവരിച്ച കിവീസ് താരം.
This post was last modified on July 14, 2019 8:40 pm
Leave a Comment