X

ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് പുറത്ത്; ബംഗ്ലാദേശിന് 15 റണ്‍സ് വിജയം

അഴിമുഖം പ്രതിനിധി

ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ഇംഗ്ലണ്ട് പുറത്തായി. ബംഗ്ലാദേശിനെതിരെ 276 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 48.3 ഓവറില്‍ 260 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ അഞ്ചില്‍ നാല് കളിയും തോറ്റ ഇംഗ്ലണ്ട് ടീം ലോകകപ്പില്‍ നിന്നും പുറത്തായി. 15 റണ്‍സിന് വിജയിച്ച ബംഗ്ലാദേശ് ടീം ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്തു. ന്യൂസിലാണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ ടീമുകളും ഗ്രൂപ്പ് എയില്‍ നിന്ന് ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്.

ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടെസ്റ്റ് ടീമാണ് ഇംഗ്ലണ്ട്. അഫ്ഗാനിസ്ഥാനും, സ്‌കോട്‌ലാണ്ടുമാണ് പുറത്തായ മറ്റ് ടീമുകള്‍. ബാറ്റ്‌സ്മാന്‍മാരുടെ ഉത്തരവാദിത്വമില്ലാത്ത പ്രകടനമാണ് ഇംഗ്ലണ്ടിന് വിനയായത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും സ്‌കോറാക്കുന്നതില്‍ വന്ന പിഴവാണ് തോല്‍വ്വിക്ക് കാരണം.

അതെസമയം അപ്പുറത്ത് മികച്ച പ്രകടനമാണ് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും പുറത്തെടുത്തത്. കൃത്യമായ സമയങ്ങളില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ വന്‍ വിജയമായിരുന്നു. നാല് വിക്കറ്റെടുത്ത റൂബെന്‍ ഹുസൈനും രണ്ട് വിക്കറ്റ് വീതമെടുത്ത മുര്‍താസയും, തസ്‌കിന്‍ അഹമ്മദുമാണ് ബംഗ്ലാ നിരയില്‍ തിളങ്ങിയത്. 103 റണ്‍സെടുത്ത് കന്നി ഏകദിന സെഞ്ച്വറിക്കുടമയായ മഹ്മ്ദുള്ളയാണ് മാന്‍ ഓഫ് ദ മാച്ച്.

This post was last modified on December 27, 2016 2:52 pm