X

ശക്തന്‍ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി; എല്‍ഡിഎഫ് സമരത്തെ ശക്തമായി നേരിടുമെന്നും യുഡിഎഫ്

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെ.എം മാണി ബജറ്റവതരിപ്പിക്കുന്നതിനെതിരെ ഇടതുമുന്നണി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തെ ശക്തമായി നേരിടണമെന്ന് യുഡിഎഫ്. തിരുവനന്തപുരത്ത് ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഭൂരിപക്ഷമുള്ള സര്‍ക്കാരില്‍ ധനമന്ത്രി ബജറ്റവതരിപ്പിക്കുന്നതു തടയാന്‍ പ്രതിപക്ഷത്തിന് അവകാശമില്ലെന്നും യോഗം വിലയിരുത്തി. സമരം നടത്താനുള്ള എല്‍ഡിഎഫ് തീരുമാനം അപഹാസ്യമാണെന്ന് യോഗശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തനായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ തീരുമാനം പിന്നീടായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതില്‍ അസ്വാഭാവികതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നാണു പുതിയ നിയമസഭാ സ്പീക്കറെ തെരഞ്ഞെടുക്കാന്‍ തീരുമാനമായത്. 

This post was last modified on December 27, 2016 2:52 pm