X

തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് എത്തിയ പട്ടാളക്കാര്‍ ദളിത് യുവാവിന്റെ മുണ്ടഴിപ്പിച്ചു

അഴിമുഖം പ്രതിനിധി

തിരൂരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ പട്ടാളക്കാര്‍ ദളിത് യുവാവിന്റെ ഉടുമുണ്ടഴിപ്പിച്ചു. ഇന്നലെയാണ് സംഭവം. തിരൂര്‍ റസ്റ്റ് ഹൗസ് ജീവനക്കാരനായ മനോജിനെ മൂന്നു പേരടങ്ങിയ സംഘം തടയുകയും മേലാല്‍ മുണ്ടുടുക്കരുതെന്നും മുണ്ട് മടക്കി കുത്തരുതെന്നും പറയുകയും മുണ്ട് അഴിപ്പിക്കുകയുമായിരുന്നു. പാന്റ്‌സ് ഉപയോഗിക്കണമെന്ന് ഉപദേശിച്ച ജവാന്‍മാര്‍ തുടര്‍ന്ന് സ്ത്രീകള്‍ നോക്കി നില്‍ക്കേ മനോജിന്റെ മുണ്ടഴിക്കുകയായിരുന്നു.

മനോജ് നിലവിളിച്ചു കൊണ്ട് ഓടി സമീപത്തെ മുറിയില്‍ കയറി ഒളിച്ചു. മനോജിന്റെ നിലവിളി കേട്ട്  റസ്റ്റ് ഹൗസ് കാന്റീനിലെ കുടുംബ ശ്രീ യൂണിറ്റിലെ സ്ത്രീകളടക്കമുള്ളവര്‍ എത്തി. തുടര്‍ന്നാണ് മനോജ് മുറി തുറന്ന് പുറത്ത് എത്തിയത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് പട്ടാളക്കാര്‍ മനോജിനോട് മാപ്പ് പറഞ്ഞു.

This post was last modified on December 27, 2016 4:08 pm