X

പ്രതിപക്ഷമില്ലാതെ ഡല്‍ഹി

അഴിമുഖം പ്രതിനിധി

ലോകസഭയില്‍ സംഭവിച്ചത് ഡല്‍ഹി നിയമസഭയിലും, ഭരണപക്ഷത്തിന് സഭയില്‍ പ്രതിപക്ഷമില്ല. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്തവിധം വമ്പന്‍ വിജയവുമായി ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരത്തിലേക്ക് ആം ആദ്മി പാര്‍ട്ടി കയറിവരുമ്പോള്‍, അവര്‍ക്ക് മുന്നില്‍ ഒരു പ്രതിപക്ഷമുണ്ടാകില്ല. പ്രതിപക്ഷനേതൃസ്ഥാനത്തിന് അവകാശം ഉന്നയിക്കാന്‍ ഏഴു സീറ്റുകളെങ്കിലും വേണമെന്നിരിക്കെ ബിജെപിക്ക് ലഭിക്കാന്‍ സാധ്യത വെറും അഞ്ച് സീറ്റ്. കോണ്‍ഗ്രസിനാണെങ്കില്‍ ഇത്തവണ ഡല്‍ഹി നിയമസഭയുടെ അകം കാണാനുള്ള ഭാഗ്യവുമില്ല.ഏറ്റവും ഒടുവിലത്തെ സീറ്റ് നിലയനുസരിച്ച് ആകെയുള്ള സീറ്റുകളില്‍ 64 സീറ്റുകളും ആം ആദ്മി നേടുമെന്ന് ഉറപ്പായിരിക്കുകയാണ്. ബക്കിയുള്ള ആറില്‍ അഞ്ചില്‍ ബിജെപിയും ഒന്നില്‍ ഐ എന്‍ എല്‍ ഡിയുമാണ്. 15 വര്‍ഷം ഡല്‍ഹി ഭരിക്കുകയും കാലങ്ങളോളം രാജ്യം ഭരിക്കുകയും ചെയ്ത കോണ്‍ഗ്രസ്് ഒരു സീറ്റുപോലും നേടാനാകാതെ നാണക്കേടിന്റെ പടുകുഴിയില്‍ വീണുപോയിരിക്കുന്നു.

 

This post was last modified on February 10, 2015 1:00 pm