X

ഭൂചലനം; നേപ്പാളില്‍ 36 ഉം ഇന്ത്യയില്‍ 17 പേരും മരിച്ചു

അഴിമുഖം പ്രതിനിധി

നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഉണ്ടായ ഭൂചലനത്തില്‍ മരണം 53 ആയി. നേപ്പാളില്‍ 36 പേരും ഉത്തരേന്ത്യയില്‍ 17 പേരുമാണ് മരിച്ചത്. ബിഹാറിലും യുപിയിലുമാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്ന മരണം സംഭവിച്ചിരിക്കുന്നത്. നിരവധിപ്പേര്‍ക്ക് ഇരുരാജ്യങ്ങളിലുമായി പരിക്കേറ്റിട്ടുണ്ട്. നേപ്പാളില്‍ മാത്രം ഏതാണ്ട് ആറായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് അറിയുന്നത്. അവിടെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. നിരവധി നാശനഷ്ടങ്ങളും ഇവിടെ സംഭവിച്ചതായി പറയുന്നു.

നേപ്പാള്‍, അഫ്ഗാന്‍, ഇന്തൊനേഷ്യ എന്നിവിടങ്ങളാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രങ്ങള്‍. ഇന്ന് ഉച്ചയ്ക്ക് 12.35 ഓടെയായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നേപ്പാളില്‍ ഒന്നര മണിക്കൂറിനുളളില്‍ ഏഴുഭൂകമ്പങ്ങളാണ് ഉണ്ടായതെന്ന് പറയുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

This post was last modified on December 27, 2016 3:10 pm