X

ഉത്തരേന്ത്യയിലും നേപ്പാളിലും വീണ്ടും ഭൂചലനം

നേപ്പാളില്‍ വീണ്ടും ഭൂചലനം. ഏഴോളം ചലനങ്ങളാണ് ഇന്നുണ്ടായത്. ചൗദാരയില്‍ കെട്ടിടം തകര്‍ന്ന് നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാഠ്മണ്ഡു വിമാനത്താവളം അടച്ചു. അഫ്ഗാനിസ്ഥാനിലും ഭൂകമ്പം ഉണ്ടായിട്ടുണ്ട്.

ഉത്തരേന്ത്യയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനം 60 സെക്കന്റുകള്‍ നീണ്ടു നിന്നു.ഉത്തരേന്ത്യയില്‍ രണ്ടു പേര്‍ മരിച്ചു. ബീഹാറിലാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാന്‍, യുപി, ദില്ലി, ബംഗാള്‍, അസം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഭൂ ചലനം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് മെട്രോ സര്‍വീസ് നിര്‍ത്തി വച്ചു. പ്രഭവകേന്ദ്രം നേപ്പാളാണെന്ന് കാലാവസ്ഥാന നിരീക്ഷ കേന്ദ്രം അറിയിച്ചു. കൊച്ചിയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സോളാര്‍ കമ്മീഷന്റെ സിറ്റിംഗ് നിര്‍ത്തി വച്ചു.

This post was last modified on December 27, 2016 3:10 pm