X

ജി എസ് ടിക്ക് ശേഷം തൊഴില്‍ നിയമ പരിഷ്ക്കരണങ്ങള്‍ക്ക് തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

ജി എസ് ടി (ചരക്ക് സേവന നികുതി)ക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ പരിഷ്‌കരണ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. രാജ്യത്തെ വ്യാപാര ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് തൊഴില്‍ മന്ത്രാലയം മുന്നോട്ട് വെച്ച രണ്ട് ബില്ലുകള്‍ പരിശോധിക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അധ്യക്ഷനായ മന്ത്രിതല സമിതി  സെപ്റ്റംബര്‍ 15ന് യോഗം ചേരും. 

മന്ത്രിതല സമിതിയുടെ കൂടിക്കാഴ്‌ചയില്‍ ശമ്പള പരിഷ്‌കരണ ബില്ലും ചെറുകിട വ്യവസായ ബില്ലും പരിഗണിക്കാന്‍ ധാരണയായെന്ന് ഒരു മുതിര്‍ന്ന തൊഴില്‍ മന്ത്രാലയം ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. രണ്ടു നിയമങ്ങളും കൊണ്ടുവരുന്നതിനായി ഉന്നതതല സമിതിയുമായുള്ള ചര്‍ച്ച ഈ വര്‍ഷം അവസാനം ഡിസംബറിലുണ്ടാവും.

പാര്‍ലമെന്‍റ് ജി എസ് ടി ബില്‍ പാസാക്കുന്നതുവരെ കാത്തു നില്‍ക്കാന്‍ അനൌപചാരികമായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ നിയമ പരിഷ്ക്കരണം സംബന്ധിച്ച വിവരങ്ങള്‍ ഗവണ്‍മെന്‍റ് പുറത്തുവിടാതിരിക്കുകയായിരുന്നു. ജി എസ് ടി പാസായതോടെ കൂടുതല്‍ വലിയ നിയമ പരിഷ്ക്കരണ നടപടികള്‍ക്കുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. 

This post was last modified on December 27, 2016 2:28 pm