X

സിംഗൂരിലെ ടാറ്റ ഫാക്ടറി സര്‍ക്കാര്‍ പൊളിക്കുമെന്ന് മമത ബാനര്‍ജി

അഴിമുഖം പ്രതിനിധി

സുപ്രീം കോടതി വിധിയോട് സഹകരിക്കാന്‍ തയ്യാറാകാത്ത  ടാറ്റയ്ക്കുള്ള മുന്നറിയിപ്പുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോടതി വിധിയോട് ടാറ്റ സഹകരിച്ചില്ലെങ്കില്‍ സിംഗൂരിലെ കാര്‍ ഫാക്ടറി സര്‍ക്കാര്‍ പൊളിക്കുമെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഭീഷണി. അതേ സമയം ടാറ്റയുമായി മറ്റ് പ്രശ്നങ്ങള്‍ ഇല്ലെന്നും സംസ്ഥനത്തെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നും മമത പറഞ്ഞു. 

രണ്ടു ദിവസത്തിനുള്ളില്‍ സിംഗൂരിന്‍റെ കാര്യത്തില്‍ ടാറ്റയ്ക്ക് തീരുമാനം എടുക്കാമെന്നും എടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മമത പറഞ്ഞു. കോടതി വിധി അനുസരിച്ച് ഫാക്ടറി പൊളിച്ചു നീക്കാന്‍ ടാറ്റയോട് ആവശ്യപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ടാറ്റയുടെ ഭാഗത്ത്‌ നിന്ന് നടപടികളൊന്നും ഉണ്ടായില്ല. കമ്പനി ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങളത് നീക്കം ചെയ്യുമെന്ന് മമത പറഞ്ഞു.

സിംഗൂരില്‍ സെപ്തംബര്‍ 14ന് നടക്കുന്ന റാലിയില്‍ വെച്ചു 800 ചെക്കുകള്‍ വിതരണം ചെയ്യും. കൂടാതെ മാസം 2000 രൂപയും അരിയും സിംഗൂരിലെ കര്‍ഷകര്‍ക്ക് നല്‍കുന്നത് സര്‍ക്കാര്‍ തുടരുമെന്നും ടാറ്റയില്‍ നിന്ന് തിരിച്ചെടുക്കുന്ന ഭൂമി കൃഷി ചെയ്യാനായി തിരികെ കൊടുക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

This post was last modified on December 27, 2016 2:28 pm