X

ഈജിപ്ഷ്യന്‍ വിമാനം റാഞ്ചി

അഴിമുഖം പ്രതിനിധി

ഈജിപ്തില്‍ വിമാനം റാഞ്ചി. അലക്‌സാന്‍ഡ്രിയയില്‍ നിന്നും കെയ്‌റോയിലേക്കുള്ള ഈജിപ്ത്എയറിന്റെ എംഎസ് 181 വിമാനമാണ് റാഞ്ചിയതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

വിമാനത്തില്‍ 55 യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്നു. നാല് വിദേശികളേയും ജീവനക്കാരേയും ഒഴിച്ചുള്ളവരെ റാഞ്ചികള്‍ വിട്ടയച്ചു.  ഈജിപ്തുകാരനായ ഇബ്രാഹിം സമഹയാണ് റാഞ്ചികളില്‍ ഒരാളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റാഞ്ചിയ വിമാനം സൈപ്രസിലെ ലാര്‍നാക വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തില്‍ ബോംബുള്ളതായി സംശയമുണ്ട്. ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്നാണ് വിമാനം റാഞ്ചിയതെന്ന് കരുതുന്നയായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാഞ്ചികള്‍ ഇതുവരേയും ആവശ്യങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ല.

This post was last modified on December 27, 2016 3:53 pm