X

‘വേണം നമുക്ക് ഒരു പുതിയ കേരളം’, എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

അഴിമുഖം പ്രതിനിധി

വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ, അഴിമതി രഹിത, വികസിത കേരളം എന്നലക്ഷ്യവുമായി എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രികയില്‍ 35 ഇന കര്‍മ്മ പദ്ധതിയും 600 നിര്‍ദ്ദേശങ്ങളും മുന്നോട്ടു വയ്ക്കുന്ന പ്രകടന പത്രിക കേരളത്തിന്റെ തനതായ വളര്‍ച്ചയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്നു.

പ്രകടനപത്രികയിലെ നിര്‍ദ്ദേശങ്ങള്‍

ഐടി മേഖലയില്‍ 10 ലക്ഷം തൊഴില്‍, കര്‍ഷകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കും, പഞ്ചായത്തുകളില്‍ ലേബര്‍ ബാങ്ക്, കര്‍ഷക തൊഴിലാളികള്‍ക്ക് ആധുനിക പരിശീലനം, അന്തര്‍ സംസ്ഥാന നദീജല കരാറുകള്‍ പുതുക്കും, നെല്‍വയലുകള്‍ക്ക് റോയല്‍റ്റി, കെല്‍ട്രോണ്‍ പുനുരുദ്ധരിക്കും, 5000 കോടി രൂപയുടെ തീരദേശ പാക്കേജ്, സംസ്ഥാനത്തെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി മാറ്റും, റബ്ബര്‍ മരങ്ങളെ വില്‍പന നികുതിയില്‍ നിന്ന് ഒഴിവാക്കും, പരമ്പരാഗത വ്യവസായത്തിന് പ്രത്യേക വകുപ്പ്, 1500 സ്റ്റാര്‍ട്ട് അപ്പുകള്‍, ദേശീയ ജലപാത പൂര്‍ത്തിയാക്കും, നാല് വരി റെയില്‍പാത സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് കമ്പനി, ഗ്രാമീണ്‍ റോഡുകള്‍ ഒറ്റത്തവണ പുനരുദ്ധാരണ പദ്ധതിയില്‍, ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കും, ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം, റബര്‍ ഹെക്ടറിന് ഒരു ലക്ഷം രൂപ സബ്‌സിഡി, വന്‍കിട പദ്ധതികള്‍ സമയത്ത് പൂര്‍ത്തിയാക്കും, മാതൃക മത്സ്യ ഗ്രാമ പദ്ധതി, ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കും, ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും എണ്ണം ഇരട്ടിയാക്കും, എട്ട് മുതല്‍ 12 വരെയുള്ള ക്ലാസ്സുകള്‍ ഹൈടെക്ക് ആക്കും, മൂന്ന് മെഡിക്കല്‍ കോളെജുകളുടെ നിലവാരം വര്‍ദ്ധിപ്പിക്കും, പരമ്പരാഗത വ്യവസായത്തിന് പുതിയ വകുപ്പ്, അഴിമതിക്ക് അന്ത്യം കുറിക്കും, ഇഗവേണന്‍സ് ഫലപ്രദമാക്കും, എല്ലാ പരാതികളിലും മുപ്പത് ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കും, എല്ലാ ക്ഷേമ പെന്‍ഷനുകളും ജൂണ്‍ ഒന്ന് മുതല്‍ 1000 രൂപ, അപ്രഖ്യാപിത നിയമനനിരോധനം പിന്‍വലിക്കും, അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനുള്ളില്‍ നിയമനം ഉറപ്പാക്കും, എല്ലാവരും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍, തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക പദ്ധതി, എല്ലാവര്‍ക്കും ഭക്ഷണം, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കും, മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുന്നതിനുള്ള നടപടി, നിലവിലുള്ള സംവരണം സംരക്ഷിക്കും, മുന്നോക്ക സമുദായക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തും, ക്വാറി-മണല്‍ മേഖലകളില്‍ സര്‍ക്കാര്‍ ഇടപെടും, ഭരണഭാഷ മലയാളമാക്കി നടപ്പിലാക്കും, കുടുംബശ്രീയ്ക്ക് നാലു ശതമാനം പലിശയില്‍ വായ്പ തുടങ്ങിയവയാണ് പ്രകടനപദ്ധതിയിലെ നിര്‍ദ്ദേശങ്ങള്‍.

This post was last modified on December 27, 2016 4:04 pm

Related Post
Leave a Comment