X

ഇ-മെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിൻസൺ അന്തരിച്ചു

അഴിമുഖം പ്രതിനിധി

ഇ-മെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിൻസൺ (74) അന്തരിച്ചു.ശനിയാഴ്ചയായിരുന്നു അന്ത്യം. മരണകാരണം പുറത്തുവിട്ടിട്ടില്ല. ഒരു കംപ്യൂട്ടറിൽ നിന്ന് മറ്റൊരു കംപ്യൂട്ടറിലേക്ക് ഇലക്ട്രോണിക് സന്ദേശങ്ങൾ അയക്കാനുള്ള സാങ്കേതിക വിദ്യ 1971ലാണ് റേ കണ്ടുപിടിച്ചത്. കൂടാതെ ഇ-മെയിൽ വിലാസങ്ങൾക്ക് ‘@’ എന്ന ചിഹ്നം നൽകി ഉപയോക്താവിനെയും സേവനദാതാവിനെയും തിരിച്ചറിയാൻ വഴിയുണ്ടാക്കിയതും ഇന്റർനെറ്റിന്റെ മുൻഗാമിയായി അറിയപ്പെടുന്ന അർപ്പാനെറ്റ് എന്ന പ്രോഗ്രാമും റേയുടെ നിര്‍മ്മിതിയാണ്.

 

 

This post was last modified on December 27, 2016 3:48 pm